കര്‍ഷക സമരത്തിന് സേവാദളിന്റെ ഐക്യദാര്‍ഢ്യം

മലപ്പുറം : ദേശീയ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് സേവാദള്‍ മലപ്പുറം ജില്ലാ കമ്മിറ്റി കര്‍ഷക റാലി സംഘടിപ്പിച്ചു. ഡി സി സി ഓഫീസിന് മുന്നില്‍ നിന്നും ആരംഭിച്ച റാലി മലപ്പുറം കലക്ട്രേറ്റ് പരിസരത്ത് സമാപിച്ചു. ചടങ്ങില്‍ സേവാദള്‍ ജില്ലാ ചീഫ് പി കെ സലാം അധ്യക്ഷത വഹിച്ചു കെ പി സി സി ജന. സെക്രട്ടറി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഡി സി സി സെക്രട്ടറി പി സി വേലായുധന്‍കുട്ടി,

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് സേവാദള്‍ മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ കര്‍ഷക റാലി

സേവാദള്‍ സംസ്ഥാന അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ബി അലവി, പി സുരേന്ദ്രന്‍ എടവണ്ണപ്പാറ, മൊയ്തീന്‍ മൂന്നിയൂര്‍, ഭാസ്‌ക്കരന്‍ എടരിക്കോട്, നസീര്‍ ബാബു കുറുക്കോള്‍, ഉമ്മര്‍ കാവനൂര്‍, മുജീബ് മുട്ടിപാലം, ചന്ദ്രന്‍ എടവണ്ണപ്പാറ, പ്രമോദ് വേങ്ങര, സലീം പൊന്നാനി, സതീശന്‍ അങ്ങാടിപ്പുറം, പ്രേമന്‍ മാറഞ്ചേരി, മാനു പാതേങ്ങര, ഹക്കീം എടക്കര, ശ്രീനിവാസന്‍ ശാന്തി നഗര്‍, പ്രജേഷ് താനൂര്‍ , മഹിളാ സേവാദള്‍ നേതാക്കളായ ധന്യ രമേശന്‍, ഫാത്തിമ പടിക്കല്‍ എന്നിവര്‍ സംസാരിച്ചു.