ഭരണകൂടങ്ങൾ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നു: പി സുരേന്ദ്രൻ
തിരൂർ: ജനാധിപത്യ മാർഗ്ഗത്തിലൂടെ അധികാര കേന്ദ്രങ്ങളിലെത്തിയ സർക്കാറുകൾ ജനങ്ങളുടെ പ്രതിഷേധ സമരങ്ങളെ അടിച്ചമർത്തുകയാണെന്ന് സാഹിത്യകാരൻ പി.സുരേന്ദ്രൻ പ്രസ്താവിച്ചു. തിരൂരിൽ വെച്ച് നടക്കുന്ന മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ മനുഷ്യ ജാലിക പ്രചരണം ഉൽഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.റിപ്പബ്ലിക് ദിനത്തിൽ എസ്.കെ.എസ്.എസ്.എഫ് രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിൻ്റെ കരുതൽ എന്ന പ്രമേയത്തിൽ നടത്ത നടത്തുന്ന മനുഷ്യ ജാലികയുടെ പ്രസക്തി വർദ്ദിച്ച് വരികയാണ്. സമൂഹങ്ങൾക്കിടയിൽ വർഗ്ഗീയ ആരോപിച്ച് ജനങ്ങളുടെ ഭിന്നിപ്പിക്കുന്നത് അപലനീയമാണ്. 1921 ൻ്റെ നൂറാം വാർഷികത്തിൽ തിരൂരിൽ നടക്കുന്ന ജാലിക സ്വാതന്ത്ര ചരിത്ര സമരങ്ങളെ പുതുതലമുറക്ക് ഓർമിപ്പിക്കാവുന്ന ഐതിഹാസിക ജാലികയാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.വെസ്റ്റ് ജില്ല പ്രസിഡൻ്റ് സയ്യിദ് അബ്ദു റഷീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡൻ്റ് സയ്യിദ് ഫഖ്റുദ്ധീൻ ഹസനി തങ്ങൾ കണ്ണന്തളി മുഖ്യ പ്രഭാഷണം നടത്തി.

സയ്യിദ് ഉമറലി തങ്ങൾ മണ്ണാരക്കൽ,പി.എം റഫീഖ് അഹമ്മദ്, കെ.പി.എ.റസാഖ് ഫൈസി, സി.പി.അബൂബക്കർ ഫൈസി, കെ.പി ഫസലുദ്ദീൻ, മുഹമ്മദലി മാസ്റ്റർ പുളിക്കൽ, നൗശാദ് ചെട്ടിപ്പടി, ശംസുദ്ദീൻ ഫൈസി കുണ്ടൂർ, സുലൈമാൻ ഫൈസി കൂമണ്ണ, എം പി നുഹ്മാൻ തിരൂർ, സിദ്ദീഖ് ഹാജി തറമ്മൽ, തിരൂർ മുനിസിപ്പൽ കൗൺസിലർ പി.ശാഹുൽ ഹമീദ്, ഒ.സലീം, കെ.എ.റശീദ് ഫൈസി സംസാരിച്ചു.അനീസ് ഫൈസിമാവണ്ടിയൂർ സ്വാഗതവും സ്വാദിഖ് തിരൂർ നന്ദിയും പറഞ്ഞു.