ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് യുവാവ് മരിച്ചു.

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് യുവാവ് മരിച്ചു. ഓട്ടോ ഡ്രൈവറും അഞ്ചുതെങ്ങ് കായിക്കര സ്വദേശിയുമായ വിഷ്ണു(27)ആണ് മരിച്ചത്.

ഉച്ചയ്ക്ക് ഒരുമണിയോടെ മരക്കടമുക്കിലാണ് അപകടം. ശക്തമായ മഴയിൽ റോഡരികിൽ നിന്ന പ്ലാവ് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് ഒടിഞ്ഞു വീഴുകയായിരുന്നു. യാത്രക്കാരായ രണ്ട് പേർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഓട്ടോയുടെ മുൻഭാഗം പൂർണമായും തകർന്നു. വിഷ്ണു സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.