Fincat

ചേകന്നൂർ മോഷണം;ബന്ധു പിടിയിൽ

എടപ്പാള്‍: വീട്ടുകാര്‍ പുറത്തുപോയ സമയത്ത് 125 പവന്‍ സ്വർണാഭരണവും 65,000 രൂപയും മോഷ്​ടിച്ച കേസിലെ പ്രതി അറസ്​റ്റിൽ. മോഷണം നടന്ന വീട്ടുകാരുടെ ബന്ധുവായ പന്താവൂർ സ്വദേശി വടക്കിനിത്തേൽ ഹസൈനാറാണ്​ (52) അറസ്​റ്റിലായത്. ചേകന്നൂര്‍ പുത്തംകുളം മുതുമുറ്റത്ത് മുഹമ്മദ് കുട്ടിയുടെ വീട്ടില്‍നിന്നാണ് ഈ മാസം എട്ടിന് മോഷണം നടന്നത്. ഇവരുടെ ഏറ്റവും അടുത്ത ബന്ധുവാണ് മോഷ്​ടാവ്.

1 st paragraph

ഇയാളുടെ വീട്ടില്‍ അന്വേഷണ സംഘം നടത്തിയ തിരച്ചിലില്‍ സ്വര്‍ണവും പണവും ലഭിച്ചതായാണ് വിവരം. കൂടുതൽ വിവരങ്ങൾ അടുത്തദിവസം പൊലീസ് വെളിപ്പെടുത്തും. ഡിസംബര്‍ എട്ടിന് രാവിലെ 11.30ന് തൃശൂരിലേക്ക് പോയ വീട്ടുകാര്‍ രാത്രി 10ന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

2nd paragraph

അലമാരക്ക് മാത്രം നേരിയ കേടുപാടുകള്‍ സംഭവിക്കുകയും വാതിലുകള്‍ക്ക് ഒരു കേടുപാടും സംഭവിക്കാത്തതും അന്നേ ദുരൂഹത സൃഷ്​ടിച്ചിരുന്നു. പൊന്നാനി സി.ഐ മഞ്ജിത് ലാലിൻെറ നേതൃത്വത്തിലാണ് അന്വേഷണം നടന്നിരുന്നത്.