Fincat

പോലീസ് ജീപ്പിന് നേരെ പഠക്കമേറ് ഒരാളെ അറസ്റ്റ് ചെയ്തു.

കോട്ടക്കൽ:വിജയാഹ്ലാദ പ്രകടനത്തിനിടെ പോലീസ് ജീപ്പിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു. കോട്ടക്കൽ നഗരസഭയിലേക്ക് തെരഞ്ഞെടുത്ത യുഡിഎഫ് പ്രതിനിധികൾക്ക് മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റി നൽകിയ സ്വീകരണത്തിന്റെ മറവിൽ  നഗരത്തിൽ വ്യാപക അക്രമം.  യുഡിഎഫ്‌ പ്രകടനം കാരണം

1 st paragraph

ബ്ലോക്കിൽപ്പെട്ട്‌ മണിക്കൂറുകളോളം ജനങ്ങൾ നഗരത്തിൽ കുടുങ്ങി.  തുടർന്ന്‌  ട്രാഫിക് നിയന്ത്രിക്കാനെത്തിയ കോട്ടക്കൽ സിഐ എ പ്രദീപിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘത്തിനുനേരെ പ്രവർത്തകർ സ്ഫോടകവസ്തുക്കൾ എറിഞ്ഞു. തലനാരിഴക്കാണ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത്. പൊലീസിനെ ആക്രമിച്ച ലീഗ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർചെയ്തു. അക്രമത്തിന് നേതൃത്വം നൽകിയ ലീഗ് പ്രവർത്തകൻ അഫ്സൽ അറസ്റ്റിലായി. കൂട്ടുപ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.