കോൺഗ്രസ്സ് സൗഹൃദ ഫുട്‌ബോൾ മത്സരം സംഘടിപ്പിച്ചു.

പുറത്തൂർ: യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കെ.എസ്.യു പുറത്തൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘കോൺഗ്രസ്സ് സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. ചൊവ്വാഴ്ച രാത്രി വാളൂർ ടർഫ് ഗ്രൗണ്ടിൽ നടന്ന മത്സരം പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ താഹിന ടീച്ചർ കൊല്ലം ഉദ്ഘാടനം ചെയ്തു.

സാമൂഹിക സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ സജീവമായ ഡോ:ജസീൽ മുഖ്യ അതിഥിയായി.  കൊറോണ വ്യാപനത്തിന്റെ ആരംഭ സമയത്ത് പ്രവാസികൾക്ക് വേണ്ടി നടത്തിയ സേവനം കണക്കിലെടുത്ത് കെ.എസ്.യു പുറത്തൂർ മണ്ഡലം കമ്മറ്റി ‘യൂത്ത് ഐക്കൺ-2021’ അവാർഡ് നൽകി ഡോ:ജസീലിനെ ആദരിച്ചു.

 

ശാസ്ത്ര ഗവേഷകർക്കായി കേന്ദ്ര സർക്കാർ നൽകുന്ന ‘ഇൻസ്പെയർ അവാർഡ്’ ലഭിച്ച കെ.എച്ച്.എം.എച്ച്.എസ് ആലത്തിയൂരിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് സിമാലിനെയും ഉജ്ജ്വല ബാല്യം, ഏബിൾ വേൾഡ് അവാർഡുകൾ നേടിയ പുറത്തൂരിലെ റിൻഷയെയും ചടങ്ങിൽ ആദരിച്ചു.

 

മംഗലം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് സി.എം.പുരുഷോത്തമൻ മാസ്റ്റർ, ജെ.സരസ്വതി ടീച്ചർ, പനച്ചിയിൽ നൗഫൽ , എം.എൻ ഉഷ, നാലകത്ത് ഷെമീന, എ.കെ.സലീം, സലാം പൂതേരി, അൻവർ കക്കിടി, റാഇഫ് , തോട്ടുങ്ങൽ സൈവത്ത്, സദക്ക് നാലകത്ത്, അലി അക്ബർ പടിഞ്ഞാറെക്കര, പ്രദീപ്‌ ചാലിൽ, വാസു ചുക്കശ്ശേരി, ഫിറോസ് പരിയാരത്ത്, അമീൻ, ഷംസീദ്, കെ.ടി.വിനീത്, വി.എൻ.വിനോദ്, വി.കെ.ഷാജി തുടങ്ങിയവർ സംസാരിച്ചു. മത്സരത്തിൽ പ്രിയദർശിനി കാവിലക്കാട് വിജയികളായി. പ്രിയദർശിനി പടിഞ്ഞാറെക്കര റണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ടു.

 

മത്സരത്തിൽ ടോപ് സ്‌കോറർ, ബെസ്റ്റ് ഗോൾകീപ്പർ, ബെസ്റ്റ് പ്ലയെർ സ്ഥാനാങ്ങൾ യഥാക്രമം സുഹൈൽ കാവിലക്കാട്, ജാബിർ കാവിലക്കാട്, ഷാക്കിൽ ആശുപത്രിപ്പടി എന്നിവർ കരസ്ഥമാക്കി.

 

ടി.മുഹമ്മദ്‌ അർഷാദ്, താഹിർ, സന സദക്ക്, യാസിൻ, ആദിൽ, അമീർ, സിദ്ഖ്, ഷിഫാന, ദിൽഷ, സാദിയ തുടങ്ങിയവർ നേതൃത്വം നൽകി.