ദേശീയപാതയിൽ വാഹന അപകടം; ഒരാൾ മരിച്ചു

തിരൂരങ്ങാടി:ദേശീയപാത കൂരിയാട് പാലത്തിനു സമീപം ബൈക്കും കാറും കൂട്ടിയിടിചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഏ ആർ നഗർ VK പടി സ്വദേശി വലിയാട്ട് ബഷീർ (48) ആണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന ഭാര്യയും കുട്ടിയും തിരുരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കോഴിക്കോട്ഭാഗത്ത് നിന്ന് അമിത വേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വരുന്ന ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്.