മലപ്പുറത്ത് വൻ മയക്ക്മരുന്ന് വേട്ട

മാരക മയക്കുമരുന്നായ എം.ഡി.എം.എയുടെ 232 പാക്കറ്റുകൾ (63.12 ഗ്രാം ), 8 LS D സ്റ്റാമ്പുകൾ, 11 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടികൂടി

മലപ്പുറം: എക്സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ടൗണിൽ നടത്തിയ പരിശോധനയിൽ KL10 AU 5009 രജിസ്റ്റർ നമ്പർ മാരുതി സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 138 പാക്കറ്റ് ( 30.12 gm ) MDMA യുമായി ഏറനാട് താലൂക്കിൽ പാണക്കാട് വില്ലേജിൽ പൈത്തിനി പറമ്പ് ദേശത്ത് മൊടയൻ കാടൻ വീട്ടിൽ സൽമാൻ ഫാരിസ് (24) എന്നയാളെ മലപ്പുറം എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്പെഷൽ ആന്റി നാർക്കോട്ടിക്സ്‌ സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എസ്.കലാമുദ്ദീനും പാർട്ടിയും പിടികൂടി

തുടരന്വേഷണം നടത്തിയതിൽ ഇയാളുടെ കൂട്ടാളിയായ പെരിന്തൽമണ്ണ താലൂക്കിൽ കൂട്ടിലങ്ങാടി വില്ലേജിൽ കൊളപ്പറമ്പ് ദേശത്ത് കളത്തിങ്ങൽ വീട്ടിൽ മുഹമ്മദ് നൗഷീൻ (23) എന്നയാളെ കൂട്ടിലങ്ങാടി കൊളപ്പറമ്പിൽ വച്ച് 94 പാക്കറ്റ് ( 33 gm ) MDMA യും 8 LSD സ്റ്റാമ്പുകൾ (0.1291 gm ), 11 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയുമായും അറസ്റ്റു ചെയ്തു. ഗോവയിൽ നിന്നും ബാംഗ്ലൂരിൽ നിന്നും കൊറിയർ മുഖേന ബാംഗ്ലൂരിൽ കേസിലകപ്പെട്ട സമയത്തെ തന്റെ ജയിൽ ബന്ധങ്ങൾ ഉപയോഗിച്ച് മുഹമ്മദ് നൗഷീൻ വരുത്തുന്ന വിവിധ മയക്കുമരുന്നുകൾ മലപ്പുറം ജില്ലയുടെ

വിവിധ ഭാഗങ്ങളിൽ വിൽപന നടത്തുന്നതായി എക്സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ പിടിക്കപ്പെട്ടത്. സർക്കിൾ ഇൻസ്പെക്ടറോടൊപ്പം ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർ ടി. ഷിജുമോൻ , പ്രശാന്ത് പി.കെ, സിവിൽ എക്സൈസ് ഓഫീവർമാരായ പ്രഭാകരൻ

പള്ളത്ത്, അനീഷ്കുമാർ .പി ,ജിനുരാജ് .കെ, അലക്സ് .എ, സജി പോൾ , വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സലീന കെ.പി ,ജിഷ. വി , ഡ്രൈവർ സന്തോഷ് കുമാർ . എം എന്നിവരടങ്ങിയ പാർട്ടിയാണ് പ്രതികളെ പിടികൂടിയത്.