ഒരു പ്രദേശത്തിന്റെ പുരോഗതിയുടെ കേന്ദ്രമായ കരിപ്പൂർ എയർപോർട്ടിനെ തകർക്കാനുള്ള ഏത് നീക്കത്തെയും മുസ്‌ലിം ലീഗ് പാർട്ടി ശക്തമായി പ്രതിരോധിക്കും. പി കെ കുഞ്ഞാലികുട്ടി എം പി.

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തുടർച്ചയായുള്ള അവഗണനകളിൽ പ്രതിഷേധിച്ച് കേരള പ്രവാസി ലീഗ് സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ സാധാരണക്കാരായ ജനങ്ങൾ ആശ്രയിക്കുന്ന വിമാനത്താവളങ്ങളിലൊന്നാണ് കരിപ്പൂർ.ഒരു പ്രദേശത്തിന്റെ പുരോഗതിയുടെ കേന്ദ്രമായ ഈ സ്ഥാപനത്തെ തകർക്കാനുള്ള ഏത് നീക്കത്തെയും മുസ്‌ലിം ലീഗ് പാർട്ടി ശക്തമായി പ്രതിരോധിക്കും.

പുതിയ ഹജ്ജ് എംപാർക്കേഷൻ പോയിന്റിൽനിന്നും കരിപ്പൂരിനെ ഒഴിവാക്കിയത് അത്യധികം പ്രതിഷേധാർഹമാണ്. ഭരണകൂടങ്ങളുടെ ഇത്തരത്തിലുള്ള പക്ഷപാതപരമായ സമീപനങ്ങൾക്കെതിരിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം. എന്നും കുഞ്ഞാലികുട്ടി കൂട്ടി ചേർത്തു.