Fincat

പുകയില ഉൽപനങ്ങൾ പിടികൂടി.

തിരൂർ: റെയിൽവേ പ്രൊട്ടക്ഷൻ ഫോർസും ക്രൈം പ്രിവൻഷൻ ആന്റ് ഡിറ്റക്ഷൻ സ്ക്വാഡും നടത്തിയ പരിശോധനയിൽ ചെന്നൈയിൽ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന സ്പെഷ്യൽ ടെയിനിൽ നിന്നും ലഹരി ,പുകയില ഉൽപനങ്ങൾ പിടിച്ചെടുത്തു. രാവിലെ 3.40 ന് തിരൂരിൽ എത്തിയ ടെയിനിന്റെ ടോയ്ലറ്റിന് പരിസരത്ത് ഉടമസ്ഥനില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ലഹരി ഉൽപന്നങ്ങൾ അടങ്ങിയ കവറുകൾ കണ്ടെത്തിയത് .

1 st paragraph

ലോക്ക് ഡൗണിന് ശേഷം അന്യസംസ്ഥാനത്ത് നിന്ന് വരുന്നവരാണോ എന്ന് സംശയമുണ്ടെന്നും തുടർന്നും ശക്തമായ പരിശോധനയുണ്ടാകുമെന്നും സംശയാസ്പദമായി ടെയിനിലോ സ്റ്റേഷനിലോ എന്തെങ്കിലും കാണുന്ന പക്ഷം 182 എന്ന നമ്പറിൽ അറിയിക്കണമെന്നും റെയിൽവേ ഉദ്യാഗസ്ഥർ പറഞ്ഞു.

2nd paragraph

പിടിച്ചെടുത്ത ലഹരി ഉൽപനങ്ങൾ എക്സൈസ് ഉദ്യേഗസ്ഥർക്ക് കൈമാറി. പരിശോധനയിൽ ആർപിഎഫ് എസ് ഐ ഷിനോജ് കുമാർ . ഹെഡ് കോൺസ്റ്റബിൾ ഇ സതീഷ്, പിപി. ബിനീഷ്. അമ്പാസ് എന്നിവർ പങ്കെടുത്തു.