Fincat

എ. പി.ജെ ട്രസ്റ്റ് പത്ത് കാരുണ്യ ഭവനങ്ങൾക്ക് തറക്കല്ലിട്ടു

തിരൂർ: എ.പി.ജെ.അബ്ദുൽ കലാം ചാരിറ്റബിൾ ട്രസ്റ്റ് പത്ത് കുടുംബങ്ങൾക്ക് തിരുർ നഗരസഭ കകത്ത് നിർമ്മിക്കുന്ന പത്ത് കാരുണ്യഭവനങ്ങളുടെ തറക്കല്ലിടൽ നടത്തി. എസ് എസ്.എം പോളിടെക്നികിന് പടിഞ്ഞാറ് വശമുള്ള വസ്തുവിന്റെ പരിസരത്ത് നടന്ന ചടങ്ങ് എൻ.ശംസുദ്ധീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

1 st paragraph

ബിസിനസ്സ്കാരനായ കോഹിനൂർ നൗഷാദ് എപി.ജെ ട്രസ്റ്റിന് നൽകിയ 40 സെന്റ് സ്ഥലത്താണ് 10 കാരുണ്യഭവനങ്ങൾ ഒരുങ്ങുന്നത് തിരുർ എസ് എസ്.എം.പോളിടെക്നിക് എൻ.എസ്.എസ് യുണിറ്റുകളുമായി സഹകരിച്ചാണ് വിടുകളുടെ നിർമ്മാണം പൂർത്തിയാക്കുന്നത്. ട്രസ്റ്റ് പ്രസിഡണ്ട് കെ. ശരീഫ അദ്ധ്യക്ഷത വഹിച്ചു. സിനിമാ താരങ്ങളായ ഷഫീഖ് റഹ്മാൻ , പി.എ ഹാഷിക്ക് , സർജാനോ ഖാലിദ് എന്നിവർ അതിഥികളായി.

2nd paragraph

ദുബായ് റീജൻസി ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടർ ഡോ. അൻവർ അമീൻ, നാർകോട്ടിക് സെൽ കോഴിക്കോട് റൂറൽ ഡി.വൈ.എസ്.പി അശ്വികുമാർ ,ട്രസ്റ്റ് വൈസ് പ്രസിഡണ്ട് മുജീബ് താനാളൂർ, സെക്രട്ടറി നാലകത്ത് ഫിറോസ് ,മാധ്യമ പ്രവർത്തകൻ കെ.പി. ഒ. റഹ് മത്തുള്ള , ഗഫൂർ പി.ലില്ലിസ്, കുറുക്കോളി മൊയ്തീൻ, സി.പി. ബാവ ഹാജി അഡ്വ.യു. സൈനുദ്ധീൻ , സുശീല കുറ്റിയിൽ ,ഡോ. മീര മേനോൻ കെ.പി.എ റഹ് മാൻ , വി.വി. സത്യാനന്ദൻ , ഹമിദ് കൈനിക്കര , അൻവർ , എം. മുംതാസ്. എന്നിവർ സംസാരിച്ചു