എം.എസ്‌.എഫ്‌ യൂണിറ്റ്‌ സമ്മേളനങ്ങൾക്ക്‌ തിരൂർ നിയോജക മണ്ഢലത്തിൽ തുടക്കമായി

തിരൂർ : ‘മതം ,വർഗ്ഗീയത വിദ്യാർത്ഥിത്വം തീർപ്പ്‌ കൽപിക്കുന്നു.’ എന്ന പ്രമേയത്തെ ആസ്പദമാക്കി നടക്കുന്ന യൂണിറ്റ്‌ സമ്മേളനങ്ങൾക്ക്‌ തിരൂർ മണ്ഢലത്തിൽ ഔദ്യോഗികമായി തുടക്കം കുറിച്ചു.

 

തിരൂർ മുനിസിപ്പാലിറ്റി ഏഴൂർ ശാഖാ സമ്മേളനത്തോടെയാണു ആരംഭമായത്‌.ചടങ്ങിൽ അഡ്വ: എ.കെ.എം.മുസ്സമ്മിൽ അദ്ധ്യക്ഷനായി,തിരൂർ നഗരസഭ ചെയർപ്പേഴ്സൺ എ.പി.നസീമ ഉദ്ഘാടനം ചെയ്തു.മലപ്പുറം ജില്ല മുസ്ലിം ലീഗ്‌ സെക്രട്ടറി കെ.എം.ഗഫൂർ പ്രമേയ പ്രഭാഷണം നടത്തി.മണ്ഢലം യൂത്ത്‌ ലീഗ്‌ ജനറൽ സെക്രട്ടറി കെ.ജെ.റിയാസ്‌,മുസ്ലിം ലീഗ്‌ തിരൂർ മുനിസിപ്പൽ ജനറൽ സെക്രട്ടറി എ.കെ.സൈതാലിക്കുട്ടി,അഡ്വ : ഖമറുസ്സമാൻ,ഉനൈസ്‌ കന്മനം,റഫ്സൽ പാറയിൽ,ആഷിഖ്‌ മരക്കാർ,അനസ്‌ .പി.കെ,ഷബീർ.പി.സി എന്നിവർ സംസാരിച്ചു.

നഗരസഭ ചെയർപ്പേഴ്സണായി തിരഞ്ഞെടുത്ത എ.പി.നസീമക്കും,വളവന്നൂർ പഞ്ചായത്ത്‌ മെമ്പറായി തിരഞ്ഞെടുത്ത തിരൂർ മണ്ഢലം എം.എസ്‌.എഫ്‌ വൈസ്‌ പ്രസിഡന്റ്‌ റഫ്സൽ പാറയിലിനുമുള്ള മണ്ഢലം – മുനിസിപ്പൽ എം.എസ്‌.എഫ്‌ കമ്മിറ്റികളുടെ ഉപഹാരം കെ.എം.ഗഫൂർ കൈമാറി.റാഷിദ്‌ ഏഴൂർ,നസ്മൽ മുത്തൂർ,സുലൈമാൻ ഏഴൂർ,അസ്ലം മുത്തൂർ,മിഷൽ എന്നിവർ ചടങ്ങിനു നേതൃത്വം നൽകി.ഇഷ്ഹാഖ്‌ ഫൈസൽ വി.സി നന്ദി പറഞ്ഞു.