സഹകരണ ബാങ്കിങ് മേഖലയെ സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി പോരാടണം : പി.കെ.കുഞ്ഞാലിക്കുട്ടി എം.പി
മലപ്പുറം: സഹകരണ ബാങ്കിങ് മേഖലയെ പൂര്‍ണമായും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കി കേന്ദ്രസര്‍ക്കാര്‍ സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി.എം.പി പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാകുന്നതോടെ സംസ്ഥാന സഹകരണ നിയമത്തിന്റെ അന്തഃസത്തയ്ക്ക് വിരുദ്ധമായ പരിഷ്‌കാരങ്ങളാണ് വരാനിരിക്കുന്നതെന്നും സഹകരണ ബാങ്കുകളുടെ മേല്‍ പിടിമുറുക്കുന്ന കരിനിയമങ്ങള്‍ക്കെതിരെ കേരളീയ സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്നും അദ്ധേഹം പറഞ്ഞു.
കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ ( സി.ഇ.ഒ ) തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി സി.ഇ.ഒ അംഗങ്ങളില്‍ നിന്നും വിജയിച്ച ജന പ്രതിനിധികള്‍ക്ക് സംഘടിപ്പിച്ച സ്നേഹാദരം ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ജില്ലാ പഞ്ചായത്തിലേക്ക് എടരിക്കോട് ഡിവിഷനില്‍ നിന്നും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സി.ഇ.ഒ സംസ്ഥാന സെക്രട്ടറി ടി.പി.എം ബഷീര്‍, മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റായി തിരഞ്ഞെടുത്ത എന്‍.എം.സുഹ്റാബി, വേങ്ങര ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പി.കെ.അബ്ദുറഷീദ്,എ.ആര്‍.നഗര്‍ ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുറഷീദ് കൊണ്ടാണത്ത്, തിരൂരങ്ങാടി മുന്‍സിപ്പാലിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ.ടി.ബാബുരാജന്‍ പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫൗസിയ കോടാലി എന്നിവരും ചടങ്ങില്‍ സ്നേഹാദരം ഏറ്റുവാങ്ങി. സി.ഇ.ഒ താലൂക്ക് പ്രസിഡന്‍റ് ഹുസൈന്‍ ഊരകം അധ്യക്ഷത വഹിച്ചു. സി.ഇ.ഒ ജില്ലാ പ്രസിഡന്‍റ് ഹാരിസ് ആമിയാന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.കെ.സുബൈദ കെ.കുഞ്ഞിമുഹമ്മദ്,പി.ടി.സലാഹ്, സി.ഇ.ഒ താലൂക്ക് ജന സെക്രട്ടറി അനീസ് കൂരിയാടന്‍, ഭാരവാഹികളായ കെ.ടി ഷംസുദ്ധീന്‍ എ.ആര്‍.നഗര്‍, വി.മുഹമ്മദ് ആസിഫ്,സുബൈര്‍ ചെട്ടിപ്പടി,കെ.പി.അസ്മാബി മൂന്നിയൂര്‍,പി.മന്‍സൂര്‍, പ്രസംഗിച്ചു