പുതിയങ്ങാടി നേർച്ചയുട ചെറിയ കൊടിയേറ്റം നടന്നു.

ജനുവരി 24 25 26 തീയതികളിൽ വലിയ നേർച്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

തിരൂർ: 168മത് വെട്ടത്ത് പുതിയങ്ങാടി യാഹും തങ്ങൾ അവർകളുടെ വലിയ കൊടിയേറ്റത്തിന് മുന്നോടിയായുള്ള ചെറിയ കൊടിയേറ്റം ഞായറാഴ്ച നടന്നു. ഹൈന്ദവ തറവാട്ടുകാരായ അമ്പാട്ട് തറവാട്ടുകാരാണ് ഇത്തവണയും കൊടിയേറ്റിയത്.

നേർച്ച കമ്മറ്റി ചെയർമാൻ കല്ലിങ്ങൽ ബാവ കൺവീനർ ബാപ്പു പാറപ്പുറത്ത് ബഷീർ അസ്‌ലം കരീം തുടങ്ങിയവർ നേതൃത്വം നൽകി. ജനുവരി 24 25 26 തീയതികളിൽ വലിയ നേർച്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇത്തവണ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും നേർച്ച നടത്തുക. മാപ്പിള വാദ്യ മേള മായ “മുട്ടും വിളിയും “ചടങ്ങിന് കൊഴുപ്പേകി. കരിമരുന്നു പ്രയോഗവും ഉണ്ടായി