കോവിഡ് 19: ജില്ലയില്‍ 357 പേര്‍ക്ക് രോഗബാധ 488 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 331 പേര്‍ക്ക് ഉറവിടമറിയാതെ 13 പേര്‍ക്ക് ആരോഗ്യമേഖലയില്‍ രണ്ട് പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 4,427 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 20,796 പേര്‍

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ജനുവരി 18) 357 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിക്കുകയും 488 പേര്‍ രോഗമുക്തരാകുകയും ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചവരില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 331 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 13 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ്ബാധ. വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 11 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. അതേസമയം ജില്ലയില്‍ ഇതുവരെ 94,416 പേരാണ് രോഗമുക്തരായത്.

 

20,796 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 4,427 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 312 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 125 പേരും 124 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെയായി ജില്ലയില്‍ 514 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

 

ആരോഗ്യ ജാഗ്രത ഉറപ്പാക്കണം

 

പൊതു ഇടങ്ങളില്‍ പോകുന്നവര്‍ കൃത്യമായ ആരോഗ്യ ജാഗ്രത ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

 

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 

തിങ്കളാഴ്ച (ജനുവരി 18) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

 

അമരമ്പലം 01

ആനക്കയം 05

അങ്ങാടിപ്പുറം 04

അരീക്കോട് 06

ചീക്കോട് 09

ചേലേമ്പ്ര 16

ചെറുകാവ് 03

ചുങ്കത്തറ 03

എടക്കര 06

എടപ്പാള്‍ 06

എടരിക്കോട് 01

എടവണ്ണ 01

ഏലംകുളം 02

ഇരിമ്പിളിയം 01

കാലടി 02

കാളികാവ് 03

കണ്ണമംഗലം 02

കരുളായി 01

കരുവാരക്കുണ്ട് 07

കാവനൂര്‍ 05

കീഴാറ്റൂര്‍ 02

കീഴുപറമ്പ് 01

കോഡൂര്‍ 01

കൊണ്ടോട്ടി 06

കൂട്ടിലങ്ങാടി 04

കോട്ടക്കല്‍ 04

കുറുവ 05

കുറ്റിപ്പുറം 01

കുഴിമണ്ണ 01

മക്കരപ്പറമ്പ് 02

മലപ്പുറം 23

മഞ്ചേരി 16

മങ്കട 03

മാറഞ്ചേരി 01

മൂന്നിയൂര്‍ 01

മൂര്‍ക്കനാട് 04

മൊറയൂര്‍ 01

മുതുവല്ലൂര്‍ 06

നിലമ്പൂര്‍ 04

നിറമരുതൂര്‍ 01

ഒതുക്കുങ്ങല്‍ 02

ഒഴൂര്‍ 03

പള്ളിക്കല്‍ 07

പാണ്ടിക്കാട് 05

പരപ്പനങ്ങാടി 02

പെരിന്തല്‍മണ്ണ 15

പെരുവെള്ളൂര്‍ 01

പൊന്മള 01

പൊന്മുണ്ടം 01

പൊന്നാനി 11

പോരൂര്‍ 06

പോത്തുകല്ല് 02

പുലാമന്തോള്‍ 02

പുളിക്കല്‍ 03

പുല്‍പ്പറ്റ 01

പുറത്തൂര്‍ 01

പുഴക്കാട്ടിരി 02

താനാളൂര്‍ 02

താനൂര്‍ 02

തവനൂര്‍ 04

തേഞ്ഞിപ്പാലം 01

തെന്നല 02

തിരുനാവായ 01

തൃക്കലങ്ങോട് 02

തൃപ്രങ്ങോട് 01

തുവ്വൂര്‍ 15

തിരൂര്‍ 07

തിരൂരങ്ങാടി 02

ഊര്‍ങ്ങാട്ടിരി 03

വളാഞ്ചേരി 01

വളവന്നൂര്‍ 11

വള്ളിക്കുന്ന് 03

വാഴക്കാട് 04

വാഴയൂര്‍ 02

വഴിക്കടവ് 03

വെളിയങ്കോട് 01

വേങ്ങര 07

വെട്ടത്തൂര്‍ 04

വണ്ടൂര്‍ 43