എസ് എന്‍ ഡി പി യോഗത്തെ തകര്‍ക്കുവാന്‍ ഒരു ശക്തിക്കും കഴിയുകയില്ല അഡ്വ.സിനില്‍ മുണ്ടപ്പള്ളി.

മലപ്പുറം: ഒരു ജനതയുടെ സര്‍വ്വേത്മകമായ വളര്‍ച്ച ലക്ഷ്യമാക്കി രൂപീകൃതമായ പ്രസ്ഥാനമാണ് എസ് എന്‍ ഡി പി യോഗം.ആ യോഗത്തെ ഒരു ശക്തിക്കും തകര്‍ക്കുവാനും തളര്‍ത്തുവാനും പിളര്‍ക്കുവാനും കഴിയില്ല എന്ന് പന്തളം യൂണിയന്‍ പ്രസിഡന്റ് അഡ്വ.സിനില്‍ മുണ്ടപ്പള്ളി പറഞ്ഞു. മലപ്പുറം ജില്ലയിലെയൂണിയന്‍് ഭാരവാഹി സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിക്കുകയായിരുന്നു അദ്ദേഹം. യോഗവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലരുടെ കോടാലി കൈകളായി മാറുന്നവര്‍ നിരാശപ്പെടേണ്ടി വരും. യോഗത്തെ ഇല്ലായ്മ ചെയ്യാം എന്നത് മലര്‍ക്കൊടിക്കാരന്റെ സ്വപ്നം മാത്രമാണ്. ശ്രീനാരായണ ഗുരുദേവന്‍ വിഭാവനം ചെയ്ത തത്വദര്‍ശനത്തിലൂടെയാണ് യോഗം മുന്നേറിയത്. ഗുരു ദര്‍ശനത്തിന്റെ സാക്ഷാത്ക്കാരമാണ് യോഗം ജനറല്‍ സെക്രട്ടറിയായി.വെള്ളാപ്പള്ളി നടേശന്‍ കടന്നു വന്നതിനു ശേഷം നടപ്പിലാക്കിയത്.സാമൂഹ്യവും വിദ്യാഭ്യാസപരമായും സാമ്പത്തികമായും ആരോഗ്യപരമായും സമുദായത്തെ ഉന്നതിയിലെത്തിക്കുവാന്‍ നേതൃത്വത്തിന് ഇന്നായി.

എസ് എന്‍ ഡി പി യോഗം മലപ്പുറം ജില്ലാ യൂണിയന്‍ ഭാരവാഹികളുടെ സംഗമം പന്തളം യൂണിയന്‍ പ്രസിഡന്റ് അഡ്വ.സിനില്‍ മുണ്ടപ്പള്ളി ഉത്ഘാടനം ചെയ്യുന്നു

യോഗത്തിന്റെ സുവര്‍ണ്ണ കാലഘട്ടം ആയിരുന്നു വെള്ളാപ്പള്ളിയുടെ കാലഘട്ടം എന്ന് നിസ്സമ്ശയം പറയുവാന്‍ കഴിയും. മഹാഗുരുവിനേയും യോഗത്തിനേയും അപമാനിക്കുവാന്‍ ചില നവമാദ്യങ്ങളിലൂടെ കള്ള പ്രചരണവും കള്ളക്കേസുകളും നല്‍കുകയാണ്. ഇവര്‍ യോഗത്തിന്റെ ഇന്നത്തെ ശക്തി മനസിലാക്കേണ്ടവര്‍ ആണ്. ജനകീയക്കോടതിയില്‍ മത്സരിച്ചാല്‍ ഇക്കൂട്ടര്‍ക്ക് കെട്ടിവച്ച കാശ് പോലും കിട്ടുകയില്ല എന്നത് കാലം തെളിയിച്ചതാണ്. സമുദായത്തിന് വിജയം മാത്രം നേടിത്തന്ന ഇന്നത്തെ യോഗ നേതൃത്വം നേതാവില്ലാത്ത സമുദായം എന്നതില്‍ നിന്നും കരുത്തനായ നേതാവുള്ള സമുദായ നേതാവിലേക്ക് മാറിയത് ചരിത്രത്തിന്റെ ഭാഗമാണ്. യോഗം അസി: സെക്രട്ടറി അഡ്വ.രാജന്‍ മഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. സുബ്രഹ്മണ്യന്‍ ചുങ്കപ്പള്ളി ( മലപ്പുറം), ഗിരീഷ് മേക്കാട് ( നിലമ്പൂര്‍), സിവാനന്ദന്‍ പൂതേരി (പരപ്പനങ്ങാടി), മധു ചെമ്പ്രമേല്‍ (മഞ്ചേരി), ബാലസുബ്രഹ്മണ്യന്‍ (പൊന്നാനി), വാസു കോതരയില്‍ (പെരിന്തല്‍മണ്ണ) സംസാരിച്ചു.