കര്‍ഷക സമരം : കേന്ദ്രത്തിനും കോര്‍പ്പറേറ്റുകള്‍ക്കുമുള്ള ആദ്യ തിരിച്ചടിയായി മാറും – ജോയിന്റ് കൗണ്‍സില്‍

മലപ്പുറം : ദില്ലിയില്‍ നടന്നു വരുന്ന കര്‍ഷക സമരം കേന്ദ്ര സര്‍ക്കാറിന്റെ പക്ഷാപാതപരമായ കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന്റെ ശിശുവാണെന്നും അമിതമായ കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന് ഇന്ത്യയില്‍ ആദ്യമായി കേന്ദ്രത്തിന് ഏല്‍ക്കന്ന വന്‍ തിരിച്ചടിയായി മാറുമെന്നുംകേരള അഗ്രികള്‍ച്ചര്‍ ടെക്‌നിക്കല്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ നടക്കുന്ന ഐക്യദാര്‍ഢ്യ സമരത്തില്‍ കേരള അഗ്രികള്‍ച്ചര്‍ ടെക്‌നിക്കല്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി കുഞ്ഞാലിക്കുട്ടി സംസാരിക്കുന്നു

മലപ്പുറത്ത് സിവില്‍ സ്റ്റേഷന് മുന്നില്‍ നടക്കുന്ന ഐക്യദാര്‍ഢ്യ സമരത്തിന് ജോയിന്റ് കൗണ്‍സില്‍ നിലമ്പൂര്‍ മേഖലാ കമ്മിറ്റി നടത്തിയ ഐക്യദാര്‍ഢ്യപ്രകടനത്തിനു ശേഷം നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നുഅദ്ദേഹം.

സമര സമിതി ജില്ലാ കണ്‍വീനര്‍ എച്ച് വിന്‍സെന്റ്, ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ സി സുരേഷ് ബാബു, വനിതാ കമ്മിറ്റി ജില്ലാ പ്രസിഡന്റ് സരിത വി എസ്, നിലമ്പൂര്‍ മേഖലാ കമ്മിറ്റി സെക്രട്ടറി എം ജേക്കബ് എന്നിവര്‍ നേതൃത്വംനല്‍കി.