വിധവാ പെന്‍ഷന്‍ – വിവാദ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക : മുസ്ലീം ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി

മലപ്പുറം : വിധവാ പെന്‍ഷന്‍ ലഭിക്കുന്നവര്‍ പുനര്‍ വിവാഹം ചെയ്തിട്ടില്ലെന്ന് ഗസറ്റഡ് ഓഫീസര്‍ ഒപ്പിട്ട സാക്ഷ്യപത്രം ഹാജരാക്കണമെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് മുസ്ലീം ലീഗ് മലപ്പുറം നിയോജക മണ്ഡലം നേതൃ യോഗം ആവശ്യപ്പെട്ടു. ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ മുസ്്‌ലീം ലീഗ് പഞ്ചായത്ത് മുനിസിപ്പല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസുകള്‍ക്കു മുന്നില്‍ ധര്‍ണ്ണകള്‍ നടത്തുവാന്‍ തീരുമാനിച്ചു. ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് കത്തുകള്‍ അയക്കുവാനും തീരുമാനിച്ചു.

ഫെബ്രുവരി 1 ന് തിങ്കളാഴ്ച മലപ്പുറം ഭാഷാ സമര സ്മാരക ഹാളില്‍ വെച്ച് മലപ്പുറം നിയോജക മണ്ഡലത്തില്‍ നിന്നും ത്രിതല പഞ്ചായത്തുകളിലേക്കും, മുനിസിപ്പാലിറ്റികളിലേക്കും വിജയിച്ച മുഴുവന്‍ ജനപ്രതിനിധികള്‍ക്കും സ്വീകരണം നല്‍കുവാനും ശില്‍പ്പശാല നടത്തുവാനും തീരുമാനിച്ചു. വോട്ടര്‍ പട്ടികയില്‍ പേര്‍ ചേര്‍ക്കുന്നതിനുള്ള സാങ്കേതികമായ തടസ്സങ്ങള്‍ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗം മുസ്്‌ലീം ലീഗ് മലപ്പുറം നിയോജക മണ്ഡലം പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റി ട്രഷറര്‍ സി എച്ച് ഹസ്സന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി വി മുസ്തഫ, ടി സെയ്താലി മൗലവി, എന്‍ മുഹമ്മദ്, പി എ സലാം, ബി മുഹമ്മദ് കുട്ടി മാസ്റ്റര്‍, മന്നയില്‍ അബൂബക്കര്‍, കെ വി മുഹമ്മദലി, അബ്ദുറഹിമാന്‍ പുല്‍പ്പറ്റ, വി പി അബൂബക്കര്‍ മാസ്റ്റര്‍, സി ടി നൗഷാദ്, കെ കുഞ്ഞിമുഹമ്മദ് മുസ്്‌ലിയാര്‍, എ പി ഷെരീഫ്, ഷാഫി കാടേങ്ങല്‍,

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാന്‍ കാരാട്ട് , പഞ്ചായത്ത് പ്രസിഡന്റുമാരായ കെ ഇസ്മായില്‍ മാസ്റ്റര്‍, പി സി അബ്ദുറഹിമാന്‍, അടാട്ട് ചന്ദ്രന്‍, സുനീറ, കല്ലേങ്ങല്‍ നുസ്രീന, ഹാരിസ് ആമിയന്‍, പി കെ ബാവ, പി സി മുഹമ്മദ് കുട്ടി മാസ്റ്റര്‍, എം പി മുഹമ്മദ്, പി ടി അബ്ബാസ് പ്രസംഗിച്ചു.