സംയുക്ത കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം നേർന്ന ജെ. ടി. യു. സി. 

ലപ്പുറം : ബിജെപി സർക്കാർ രാജ്യത്തെ കാർഷിക മേഖലയും പൊതുമേഖലാ സ്ഥാപനങ്ങളെ യും കുത്തകകൾക്ക് തീറെഴുത്തുന്ന മോദി സർക്കാറിന്റെ തെറ്റായ നയത്തിൽ നിന്നും പിന്തിരിയണമെന്ന് ജനതാ ട്രേഡ് യൂണിയൻ സെന്ററിന്റെ (ജെ ടി യു സി ) മലപ്പുറം ജില്ലാ നേതൃത്വത്തിൽ സമരം

ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം നേരുന്നു. ജില്ലാ പ്രസിഡണ്ട് സി എം മൊയ്തീൻകുട്ടി, വൈസ് പ്രസിഡന്റ് സി ടി രാജു, സെക്രട്ടറി ബാബു മംഗലം, ട്രഷർ ഫൈസൽ താനൂർ, ഷെരീഫ് പാറക്കൽ, ലാലു ടി. ടി എന്നിവരുടെ നേതൃത്വത്തിൽ പ്രകടനമായി കർഷക പ്രക്ഷോഭ സത്യാഗ്രഹ പന്തലിൽ ചെന്ന് അഭിവാദ്യമർപ്പിച്ച് നേതാക്കൾ പ്രസംഗിച്ചു.