Fincat

അബദ്ധത്തിൽ മുന്നോട്ട് ഉരുണ്ട വാഹനത്തിനും തെങ്ങിനും ഇടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം.

തിരുന്നാവായ: ഇലട്രിക് വർക് ഷോപ്പിൽ റിപ്പയറിങിനിടെ അബദ്ധത്തിൽ വാഹനം സ്റ്റാർട്ടായി. മുന്നോട്ടുരുണ്ട വാഹനത്തിനും സമീപത്തുണ്ടായിരുന്ന തെങ്ങിനും ഇടയിൽ കുടുങ്ങി പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം.തിരുന്നാവായ കിരൺ പെട്രോൾ പമ്പിനടുത്ത് ബ്രൈറ്റ്ഇലട്രിക് വർഷാപ്പിലാണ് ദാരുണമായ സംഭവമുണ്ടായത് ഒരാഴ്ച മുമ്പ് ജോലിക്കെത്തിയ കാവിലക്കാട് എടക്ക നാട് സ്വദേശിയും ട്രൈലറുമായ പുളിയൻക്കാവ് പ്രകാശൻ്റെ മകൻ (18)  ആകാശ് ആണ് മരിച്ചത്.

1 st paragraph

വാഹനത്തിൻ്റെ ഡോർ തുറന്നതിന് ശേഷം പുറത്ത് നിന്നു കൊണ്ട് ജോലി ചെയതിരുന്ന ടിപ്പർ ലോറി പെട്ടൊന്ന് സ്റ്റാർട്ടായി മുന്നോട്ട് കുതിക്കുകയും സമീപത്തെ തെങ്ങിൽ തട്ടിയ വാഹനത്തിൻ്റെ ഡോർ അടയുകയും ആകാശ് ഡോറിനും വാഹനത്തിനടയിലും കുടിങ്ങി പരിക്കേൽക്കുകയിരുന്നു.

2nd paragraph

ഉടൻ കൊടക്കൽ ആശുപത്രിയിൽ എത്തിച്ച ആകാശിനെ പരിക്ക് ഗുരുതരമായതിനാൽ കോട്ടക്കൽ സ്വകാര്യ ആശുപ്രതിയിലേക്ക് കൊണ്ട്പോകുകയായിരുന്ന ആകാശ് വഴിമധ്യേ മരണപ്പെടുകയായിരുന്നു. കോട്ടക്കലിലെ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം കോവിഡ് റിസൽട്ട് ലഭിച്ചതിന് ശേഷം തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും.