കിണറ്റിൽ വീണ സ്ത്രീയെ രക്ഷിച്ച റാഫിയ്ക്ക് അഭിനന്ദന പ്രവാഹം.

തിരൂർ: കാൽ വഴുതി കിണറ്റിലെ വീണ തെക്കനന്നാര ഓവുംകുന്നത്ത് മണികണ്ഠൻ്റെ ഭാര്യ സുമതിയെ രക്ഷിച്ച വെള്ളാംപറമ്പിൽ റാഫിയെ തിരൂർ നഗരസഭ ചെയർപേഴ്സൺ എ.പി നസീമ അനുമോദിച്ചു.

വൈസ് ചെയർമാൻ രാമൻകുട്ടി പാങ്ങാട്ട്, പൊതുമരാമത്ത്കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെകെ അബ്ദുസ്സലാം മാസ്റ്റർ,

ആസൂത്രണ സമിതി വൈസ് ചെയർമാൻ പികെകെ തങ്ങൾ, വാർഡ് കൗൺസിലർ വിപി ഹാരിസ് എന്നിവരും പങ്കെടുത്തു..