രക്തദാന ക്യാമ്പ് സംഘടിപ്പിക്കും

തിരൂര്‍ : തീരദേശത്ത് കലാ സാംസ്കാരികജീവ കാരുണ്യ രംഗത്ത് നിറ സാന്നിദ്ധ്യമായ ”സ്റ്റാര്‍സ് ഓഫ് കൂട്ടായി ആര്‍ട്സ് &സ്പോര്‍ട്സ് ക്ലബ് കൂട്ടായി” യുടെ നേതൃത്വത്തില്‍ രക്തദാനക്യാമ്പ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എസ്.എച്ച്.എം.യു.പി സ്കൂള്‍ കൂട്ടായിയില്‍ സംഘടിപ്പിക്കുന്ന ക്യാമ്പ് ഇന്ന് (വെള്ളിയാഴ്ച) രാവിലെ 9 മണിയോടെ ആരംഭിക്കും.ഉച്ചക്ക് 1 മണിക്ക് തിരൂര്‍ സബ് ഇന്‍സ്പെക്ടര്‍ ജലീല്‍ കറുത്തേടത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്കാണ് രക്തദാനം ചെയ്യുന്നത്.കേരള ബ്ലഡ്   ഡൊണേഴ്സ് അസോസിയേഷന്‍ തിരൂര്‍ താലൂക്ക് കമ്മറ്റിയുമായി സഹകരിച്ചുകൊണ്ടാണ് ക്യാമ്പ്സംഘടിപ്പിക്കുന്നത്. ബ്ലഡ് ഓണേഴ്സ് കേരള സെക്രട്ടറി സുഹൈല്‍ വൈരങ്കോട്,അലവി വൈരങ്കോട്,സ്റ്റാര്‍സ് ഓഫ് കൂട്ടായി സെക്രട്ടറി സെമീര്‍ കൂട്ടായി,രക്ഷാധികാരി യൂനസ് കൂട്ടായി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.