മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികം: ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിപാടികളുമായി മലബാര്‍ സമര അനുസ്മരണ സമിതി

പുത്തനത്താണി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ബ്രിട്ടീഷ് അധിനിവേശത്തിനും ജന്മിത്വ ചൂഷണത്തിനും എതിരായി 1921ല്‍ മലബാറില്‍ നടന്ന ഉജ്ജ്വല പോരാട്ടത്തിന് നൂറു വര്‍ഷം തികയുന്ന വേളയിൽ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുവാൻ മലബാര്‍ സമര അനുസ്മരണ സമിതി തീരുമാനിച്ചു. പരിപാടിയുടെ പ്രഖ്യാപനം പുത്തനത്താണിയിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീർ ഉൽഘാടനം ചെയ്തു. ഇന്ന് ഇന്ത്യ ഭരിക്കുന്നവർക്ക് നമ്മുടെ സ്വാതന്ത്ര സമരത്തിൽ ഉണ്ടായ പങ്ക് എന്താണെന്ന് എല്ലാവരും ഓർക്കണം. ഒരു ജനത മൊത്തം നടത്തിയ ചെറുത്ത് നിൽപ്പിനെയാണ് ബ്രിട്ടീഷ് ചരിത്രം അവലംബമാക്കി വർഗ്ഗീയ ലഹളയെന്നും കലാപമെന്നും മുദ്ര കുത്തുന്നത്. മലബാർ സമരം ജാലിയൻ വാലാ ബാഗ് പോലെ ഐതിഹാസികമായിരുന്നു.

മുസ് ലിംകൾ നേതൃത്വം നൽകിയതിനാൽ അതിനെയും അവഗണിക്കുകയാണ്. സംഘപരിവാരം 1921ലെ സമരത്തിന് തെറ്റായ വ്യാഖ്യാനങ്ങൾ ചമക്കാനുള്ള ഗൂഢാലോചനയും കുൽസിത ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഈ സമരത്തിന് എതിരായ എല്ലാ തെറ്റായ പ്രചരണങ്ങളെയും അതിജീവിക്കുന്ന കാലം ഉണ്ടാവുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തേജസ് മാനേജിംഗ് എഡിറ്റർ കെ.എച്ച് നാസർ അധ്യക്ഷത വഹിച്ചു.

സി അബ്ദുൽ ഹമീദ് രചിച്ച ‘മലബാറിന്റെ വിപ്ലവ നായകൻ: വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ്ഹാജി’എന്ന പുസ്തകം

ഡോ: പി ഇബ്രാഹിം

കെ.അബ്ദുൽ മജീദിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

ലോഗോ പ്രകാശനം ആക്ടിവിസ്റ്റ് പി.സുന്ദർ രാജ് പ്രഫ. പി സൈതലവിക്ക് നൽകി കൊണ്ട് നിർവ്വഹിച്ചു.

വി.ടി ഇഖ്റാമുൽ ഹഖ് അനുസ്മരണ സന്ദേശം നൽകി.കെ.വി ഷാജി, പി.പി റഫീഖ്, കെ.പി.ഒ റഹ്മത്തുല്ല തുടങ്ങിയവർ സംസാരിച്ചു.