‘ഓപ്പറേഷന്‍ സ്ക്രീന്‍’ പിന്‍വലിച്ചു

തിരുവനന്തപുരം: വാഹനങ്ങളിൽ കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള കൂളിങ് ഫിലിമും കർട്ടനും നീക്കാനായി മോട്ടോർ വാഹന വകുപ്പ് ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിൽ ആരംഭിച്ച പരിശോധന നിർത്തി. വാട് സാപിലൂടെയാണ് ഗതാഗത കമ്മീഷണർ പരിശോധന നിർത്താൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചത്.

രണ്ടു ദിവസമേ പരിശോധന ഉദ്ദേശിച്ചിരുന്നുള്ളുവെന്നും പരമാവധി വാഹനങ്ങൾക്ക് പിഴയിട്ടെന്നുമാണ് കമ്മീഷണറുടെ വിശദീകരണം. അഞ്ചു ദിവസം കൊണ്ട് അയ്യായിരത്തോളം വാഹനങ്ങൾക്കാണ് പിഴയിട്ടത്. മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും വാഹനങ്ങളിലെ കർട്ടൻ നീക്കേണ്ടി വന്നു. അതേസമയം സർക്കാർ തലത്തിൽ നിന്നുള്ള സമർദം കാരണമാണ് പരിശോധന നിർത്തിയതെന്നും ആക്ഷേപമുണ്ട്.