മലപ്പുറം നഗരസഭയിലെ ജീവനക്കാരുടെ സീറ്റുമാറ്റം ജീവനക്കാര്‍ സമരം നടത്തി

മലപ്പുറം : അന്യായവും നിയമവിരുദ്ധവുമായ ജീവനക്കാരുടെ സീറ്റ് മാറ്റത്തില്‍ പ്രതിഷേധിച്ച് കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ മലപ്പുറം യൂണിറ്റ് കമ്മിറ്റി മലപ്പുറം നഗരസഭക്ക് മുന്നില്‍ സമരം നടത്തി. നഗരസഭ ഭരണ സമിതി അനുകൂല സംഘടനയായ അസോസിയേഷന്റെ ഇംഗിത പ്രകാരം നിക്ഷിപ്ത താല്‍പ്പര്യത്തോടെ നിയമ വിരുദ്ധമായി ജീവനക്കാരുടെ മനോവീര്യം തകര്‍ക്കുന്ന രീതിയില്‍ ചെയര്‍മാന്‍ ഇടപെട്ട് നടത്തിയ സീറ്റ് മാറ്റ ഉത്തരവില്‍ പ്രതിഷേധിച്ച് നടത്തിയ സമരത്തില്‍

മലപ്പുറം നഗരസഭയില്‍ നടത്തിയ സീറ്റ് മാറ്റത്തില്‍ പ്രതിഷേധിച്ച് കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ മലപ്പുറം യൂണിറ്റ് കമ്മിറ്റി മലപ്പുറം നഗരസഭക്ക് മുന്നില്‍ നടത്തിയ സമരം

സംസ്ഥാന കമ്മിറ്റി അംഗം ബാലസുബ്രഹ്മണ്യന്‍, കെ മധുസൂദനന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം രഞ്ജന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു.യൂണിറ്റ് സെക്രട്ടറി കെ വിജയന്‍ സ്വാഗതവും ദീപേഷ് നന്ദിയും പറഞ്ഞു.