റെ: സ്റ്റേഷൻ മാർച്ച് നടത്തി.
തിരൂർ: പാസഞ്ചർ ട്രെയിനുകൾ ഉടൻ പുന:രാരംഭിക്കണമെന്നും, സീസൺ ടിക്കറ്റ് സംവിധാനം നിലനിർത്തണമെന്നും ആവശ്യപ്പെട്ട് വർക്കേഴ്സ് കോ-ഓർഡിനേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി റെ.. സ്റ്റേഷൻ മാർച്ചും ധർണ്ണയും നടത്തി.

ജില്ലയിലെ പ്രോഗ്രാം ഇന്ന് വൈകിട്ട് തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്നു. എകെഎസ്ടിയു സംസ്ഥാന സെക്രട്ടരി എം.വിനോദ് ധർണ്ണഉൽഘാടനം ചെയ്തു.വിവിധ ഘടക യൂണിയൻ നേതാക്കളായ കെ.പി.ഹരീഷ്, കെ.സുജിത് കുമാർ, സി.എച്ച്. ഉമ്മർ, രതീഷ് കടായിൽ, കെ.അനന്തൻ, എ.അഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.