ഇതു വരെ 3104 പേരാണ് ജില്ലയില്‍ വാക്‌സിന്‍ എടുത്തത്.

കോവിഡ് വാക്‌സിനേഷന്‍ അഞ്ചു ദിവസം പിന്നിടുമ്പോള്‍ ജില്ലയില്‍ വാക്‌സിന്‍ എടുത്തരുവടെ എണ്ണത്തില്‍ പുരോഗതി ഉണ്ടായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു.

അഞ്ചാം ദിനം രജിസ്റ്റര്‍ ചെയ്ത 875 പേരില്‍ 829 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. 95 ശതമാനം പേരാണ് അഞ്ചാം ദിനം വാക്‌സിനെടുത്തത്. ഇതു വരെ 3104 പേരാണ് ജില്ലയില്‍ വാക്‌സിന്‍ എടുത്തത്. ആര്‍ക്കും തന്നെ ഇതു വരെ ഗുരുതരമായ പാര്‍ശ്വ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.