എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക 26 ന് തിരൂരിൽ

തിരൂർ: രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മനുഷ്യ ജാലിക ജനുവരി 26 ന് തിരൂരിൽ നടക്കും. രാജ്യത്തിന്റെ ഭരണഘടന നിലവിൽ വന്ന ദിവസമെന്ന നിലയിൽ രാജ്യത്തെ ജനങ്ങളുടെ പൗരാവകാശബോധത്തെ ശക്തിപ്പെടുത്തുകയും ഭരണഘടന നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ബോധവൽക്കരണം നടത്തുകയുമാണ് മനുജാലിക ലക്ഷ്യമാക്കുന്നത്. ഒന്നരപ്പതിറ്റാണ്ടുകാലമായി നടക്കുന്ന മനുഷ്യ ജാലിക രാജ്യത്തിനകത്തും പുറത്തുമായി 75 കേന്ദ്രങ്ങളിലാണ് ഇത്തവണ നടക്കുന്നത്.

രാവിലെ 9 മണിക്ക് സമസ്ത കേന്ദ്ര മുശാവറ അംഗം എം.പി മുസ്തഫൽ ഫൈസി ദേശീയപതാക ഉയർത്തും.വൈകുന്നേരം 3.30 ന് പയ്യനങ്ങാടിയിൽ നിന്നും കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടക്കുന്ന റാലിയിൽ ജില്ലയിലെ വിഖായ ആക്ടീവ് അംഗങ്ങളും മേഖലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രധാന നേതാക്കളും അണിനിരക്കും. 4.30 ന് വാഗൺ ട്രാജഡി ടൗൺ ഹാൾ പരിസരത്ത് നടക്കുന്ന പൊതുസമ്മേളനം സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.

പാണക്കാട് സയ്യിദ് അബ്ദുറശീദലി ശിഹാബ് തങ്ങൾ അധ്യക്ഷനാകും. ഇ.ടി.മുഹമ്മദ് ബഷീർ എം.പി മുഖ്യാതിഥിയാകും. ജി.എം സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ പ്രമേയ പ്രഭാഷണം നടത്തും. കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി,സമസ്ത മുശാവറ അംഗങ്ങളായ ആ ദൃശേരി ഹംസക്കുട്ടി മുസ്‌ലിയാർ, എം.പി മുസ്തഫൽ ഫൈസി എം.എൽ.എമാരായ സി.മമ്മുട്ടി, അഡ്വ.എൻ ശംസുദ്ദീൻ, വി.അബ്ദുറഹ്മാൻ തുടങ്ങിയവർ സംബന്ധിക്കും പ്രതിജ്ഞയും ദേശീയോദ്ഗ്രഥന ഗാനാലാപനവും നടക്കും. 7 മണിക്ക് ‘ഭരണഘടന നേരിടുന്ന വെല്ലുവിളികൾ’ ചർച്ചാ സംഗമം സമസ്ത സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ പ്രസിഡണ്ട് ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ് വി ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ ഫിറോസ്, കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട് അഡ്വ.ടി സിദ്ദീഖ് , പെരിന്തൽമണ്ണ മുൻ എം.എൽ.എ വി. ശശികുമാർ , എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ് തുടങ്ങിയവർപ്രസംഗിക്കും. സയ്യിദ് അബ്ദുറശീദലി ശിഹാബ് തങ്ങൾ പാണക്കാട്(skssf ജില്ലാ പ്രസിഡണ്ട്) റഫീഖ് അഹ്‌മദ് തിരൂർ (വർക്കിംഗ് ചെയർമാൻ, സ്വാഗത സംഘം ) അനീസ് ഫൈസിമാവണ്ടിയൂർ(ജന. സെക്രട്ടറി skssf ജില്ല) മുഹമ്മദലി പുളിക്കൽ (ട്രഷറർ , skssf ജില്ല) അൻവർ സ്വാദിഖ്തിരൂർ (വർ.കൺവീനർ) എം.പി നുഹ് മാൻ തിരൂർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.