Fincat

ട്രഷറി ജീവനക്കാരന്റെ സാമ്പത്തിക തട്ടിപ്പ്; സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു.

തിരുവനന്തപുരം: മലപ്പുറം കരുവാരക്കുണ്ട് സബ് ട്രഷറിയിലെ ജീവനക്കാരെ സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. കരുവാരക്കുണ്ട് സബ് ട്രഷറിയിലെ ഓഫിസ് അറ്റന്‍ഡന്റ് വി ടി പ്രകാശിനെയാണ് ക്രമക്കേടിനെ തുടര്‍ന്ന് സസ്‌പെന്‍ഡ്

1 st paragraph

ചെയ്തത്. സബ് ട്രഷറിയില്‍ 2,88,500 രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ ട്രഷറി ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ട്രഷറി ഡയറക്ടര്‍ എ.എം.ജാഫര്‍ പ്രകാശിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്.