Fincat

1984 -85 എസ്എസ്എൽസി പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

പൊന്നാനി: എ വി ഹൈസ്കൂൾ 125 മത് വാർഷികത്തോടനുബന്ധിച്ച് സ്കൂളിലെ 84- 85 പൂർവ്വകാല എസ്എസ്എൽസി വിദ്യാർഥി സംഗമത്തിൽ പൊന്നാനിയിലെ വിവിധ പ്രദേശങ്ങളുടെയും, പഴയകാല സ്ഥാപനങ്ങളുടെയും ചിത്രങ്ങൾ വരച്ച് പ്രശസ്തനായ പൊന്നാനി തൃക്കാവ് സ്വദേശി വി ഭാസ്കരദാസിനെ സഹപാഠികൾ ചേർന്ന് അനുമോദിച്ചു.

ന്യൂയോർക്കിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ജനനീ മാസികയിൽ തുടർചിത്ര രചനകളും, സംസ്ഥാന സർക്കാരിൻ്റെ പാഠപുസ്തകങ്ങളിൽ ചിത്രരചനയും, 1985 ൽ സംസ്ഥാന യുവജനോത്സവത്തിൽ ചിത്രരചനയിൽ വിജയം കരസ്ഥമാക്കിയ ഭാസ്കര ദാസിനെയാണ് അനുമോദിച്ചത് .

എ പവിത്രകുമാർ, എം എൻ ശങ്കരൻ, കെ ഗണേശൻ, കെ ഗിരീഷ്, ഇ മധുസൂദനൻ, കെ സദാനന്ദൻ, ടിവി അജിത, ഇ അരുൺ, ലതിക മേനോൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.