കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റത്തിലുണ്ടായ എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെപങ്ക് സര്‍ക്കാര്‍ വിസ്മരിക്കരുത് – പി ഉബൈദുള്ള എം എല്‍ എ

മലപ്പുറം : കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റത്തിലുണ്ടായ എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെപങ്ക് സര്‍ക്കാറിന് വിസ്മരിച്ചുകൊണ്ട് പോകാന്‍ കഴിയില്ലെന്ന് പി ഉബൈദുള്ള എം എല്‍ എ പറഞ്ഞു. കേരള പ്രൈവറ്റ് (എയ്ഡഡ് ) സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ മലപ്പുറം ജില്ലാകമ്മിറ്റി നടത്തിയ ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംസ്ഥാനപ്രസിഡന്റും മുന്‍ മന്ത്രിയുമായ കുട്ടി അഹമ്മദ് കുട്ടി ജനപ്രതിനിധികളെ ആദരിച്ചു. സംസ്ഥാന കമ്മിറ്റി ഉപദേശക സമിതി അംഗം കാടാമ്പുഴ മൂസ്സ ഹാജി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയും എടരിക്കോട് പഞ്ചായത്ത് പ്രസിഡന്റുമായ നാസര്‍ എടരിക്കോട്, ജില്ലാ പ്രസിഡന്റ് ഹാഷിം കോയ തങ്ങള്‍, ജില്ലാ ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദ് പട്ടര്‍കുളം, ജനപ്രതിനിധികളായ മൂസ കടമ്പോട്ട് (ഒതുക്കുങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റ്), കലാം മാസ്റ്റര്‍ (പെരുവള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ്), മന്‍സുര്‍ അലി തങ്ങള്‍ ( ഊരകം പഞ്ചായത്ത് പ്രസിഡന്റ്), ലിയാക്കത്തലി (എ ആര്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ്), പി സി നജ്മത്ത് (വളവന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ്), ജസീല ടീച്ചര്‍ ( മലപ്പുറം മുനിസിപ്പല്‍ കൗണ്‍സിലര്‍), സൈനുല്‍ ആബിദ് (പാണ്ടിക്കാട് പഞ്ചായത്ത് മെമ്പര്‍), സുനില്‍ബാബു (അങ്ങാടിപ്പുറം പഞ്ചായത്ത് മെമ്പര്‍) തുടങ്ങിയവരെയാണ് ആദരിച്ചത്. കെ പി ഹുസൈന്‍ ഹാജി, ഉണ്ണി ചേലേമ്പ്ര, അസീസ് പന്തല്ലൂര്‍, ബിജു മേലാറ്റൂര്‍, സത്യന്‍ കോട്ടപ്പടി തുടങ്ങിയവര്‍ പ്രസംഗിച്ചു.