Fincat

വാനിൽ ഒളിപ്പിച്ചു കടത്തിയ 6 kg കഞ്ചാവുമായി ലഹരി കടത്തു സംഘത്തിലെ 3 പേർ പിടിയിൽ 

മേലാറ്റൂർ: മലപ്പുറം ജില്ലയിലെ മഞ്ചേരി പരിസരങ്ങളിലെ സ്കൂളുകളും കോളേജുകളും ,ബസ്റ്റാൻ്റുകളും കേന്ദ്രീകരിച്ച് വിതരണത്തിനായി കൊണ്ടുവന്ന 6 kg കഞ്ചാവുമായി മഞ്ചേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി കടത്ത് സംഘത്തിലെ 3 പേരെ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡും മേലാറ്റൂർ പോലീസും ചേർന്ന് പിടികൂടി.

1 st paragraph

മഞ്ചേരി കരുവമ്പ്രം മംഗലശ്ശേരി പൂഴിക്കുത്ത് അബ്ദുൾ ലത്തീഫ് (46) ,മഞ്ചേരി പുൽപ്പറ്റ വലിയകാവ് മുസ്തഫ (42)എന്ന കുഞ്ഞമണി നറുകര ഉച്ചപ്പള്ളി മൊയ്തീൻകുട്ടി (47)., എന്നിവരെയാണ് മേലാറ്റൂർ റയിൽവേ ഗേറ്റിനു സമീപം വച്ച് മേലാറ്റൂർ CI കെ.റഫീഖ്, SI K.C.മത്തായി എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.

2nd paragraph

കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഒമ്നി വാനും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. വാനിൽ രഹസ്യ അറ നിർമ്മിച്ച് അതി വിദഗ്ധമായാണ് ഇവർ കഞ്ചാവ് കടത്തിയിരുന്നത്.

മഞ്ചേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ മയക്കുമരുന്ന് സംഘത്തിലെ കണ്ണികളാണ് ഇപ്പോൾ പിടിയിലായവർ. ഈ സംഘത്തിൽ പെട്ട 3 പേരെ 2 ദിവസം മുൻപ് 5Kg കഞ്ചാവുമായി കൊണ്ടോട്ടിയിൽ പിടികൂടിയിരുന്നു.

 

ഇവരിൽ നിന്നും മറ്റുള്ള കഞ്ചാവ് വില്പനക്കാരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണ്. പിടിയിലായ ലത്തീഫിന് ആന്ധയിലെ വിശാഖ പട്ടണത്തും കോഴിക്കോട് കസബ പോലീസ് സ്റ്റേഷൻ ,കോഴിക്കോട് എക്സൈസ് എന്നിവിടങ്ങളിൽ കഞ്ചാവ് കേസുകൾ ഉണ്ട്. ഇവരെ ചോദ്യം ചെയ്തതിൽ ജില്ലയിലെ ചെറുതും വലുതുമായ നിരവധി ലഹരി കടത്തു സംഘങ്ങളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണ്. ഈ കഴിഞ്ഞ 25 ദിവസത്തിനുള്ളിൽ ഇതുവരെ 50 kg ഓളം കഞ്ചാവും 12 ഓളം പ്രതികളേയുമാണ് ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വാഡും ജില്ലാ പോലീസും ചേർന്ന് പിടികൂടിയത്.

3 ദിവസത്തിനുള്ളിൽ മഞ്ചേരി കേന്ദ്രീകരിച്ച് കഞ്ചാവ് വില്പ് ന നടത്തുന്ന 6 പേരാണ് പിടിയിലായത്.മലപ്പുറം ജില്ലാ പോലീസ് മേധാവി U അബ്ദുൾ കരീം IPS നു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക്ക് സെൽ DySP PP ഷംസിൻ്റ നേതൃത്വത്തിൽ മേലാറ്റൂർ ഇൻസ്പക്ടർ കെ.റഫീഖ് , SI K.C.മത്തായി , ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡ് അംഗങ്ങളായ സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ടി. ശ്രീകുമാർ, പി. സഞ്ജീവ് ,എൻ.ടി.കൃഷ്ണ കുമാർ, എം.മനോജ് കുമാർ, എന്നിവർക്ക് പുറമെ മേലാറ്റൂർസ്റ്റേഷനിലെ , ASI അഷറഫ് അലി, CPO മാരായ രജീഷ്,നിതിൻ ആൻ്റണി, ഷമീർ ,ഷൈജു ,സിന്ധു, ഹോംഗാർഡ് ജോൺ, സൈബർസെൽ ഉദ്യോഗസ്ഥരായ പ്രഷോബ്, ഷാഫി,ബിജു, വൈശാഖ്, താഹിർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത് .