ജില്ലാ കലക്ടര്‍ക്ക് മുഖാവരണം നല്‍കി റെഡ് ക്രോസ്സിന്റെ ‘പ്രതീക്ഷ 2021’ പദ്ധതിക്ക് തുടക്കമായി.
മലപ്പുറം: കോവിഡ് വൈറസിന്റെ അതിവ്യാപനത്തിനെതിരെ ഇന്ത്യന്‍ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ ‘പ്രതീക്ഷ 2021’ പദ്ധതിക്ക് മലപ്പുറത്ത് തുടക്കമായി.
റെഡ്‌ക്രോസ്സിന്റെ കോവിഡ് പ്രതിരോധ മുഖാവരണം മലപ്പുറം ജില്ലാ കലക്ടര്‍ ഗോപാലകൃഷ്ണന്‍ റെഡ് കോസ്സ് ജില്ലാ ചെയര്‍മാന്‍ ജി.മോഹന്‍കുമാറില്‍ നിന്നും സ്വീകരിച്ച് കൊണ്ട് പദ്ധതി ഉല്‍ഘാടനം ചെയ്തു.


ജില്ലയിലെ താലൂക്കുകളില്‍ മാസ്‌ക്കുകള്‍ വിതരണം ചെയ്യും.

2021 ല്‍ ജനങ്ങള്‍ക്ക് കോവിഡ് വൈറസിന്റെ ദുരിതമനുഭവിക്കാത്ത സാഹചര്യമുണ്ടാക്കുവാന്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന റെഡ് ക്രോസ്സിന്റെ പുതിയ പദ്ധതിയാണ് ‘പ്രതീക്ഷ 2021’
കഴിഞ്ഞ വര്‍ഷം റെഡ് ക്രോസ്സ് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
ജില്ലാ ട്രഷറര്‍ പി.വിശ്വനാഥന്‍
ജില്ലാ സെക്രട്ടറി ഹുസ്സൈന്‍ വല്ലാഞ്ചിറ സംസാരിച്ചു.
