മലയാളസർവകലാശാലയിലേക്ക് എസ് എഫ് ഐ മാർച്ച്
തിരുർ :വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു മലയാളസർവകലാശാലയിലേക്ക് എസ് എഫ് ഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു അക്കാദമിക് കൗൺസിലിൽ വിദ്യാർത്ഥി പ്രാതിനിധ്യം,ഹോസ്റ്റൽ സമയം 24 മണിക്കൂർ ആയി ക്രമീകരിക്കുക,ലൈബ്രറി സമയം 9:00 ആക്കി ഉയർത്തുക,ഒന്നാം വർഷ വിദ്യാർഥികൾക്ക് പൂർണ്ണമായും ഹോസ്റ്റൽ സൗകര്യം ഉറപ്പുവരുത്തിക്കൊണ്ട് എത്രയും പെട്ടെന്ന് ക്ലാസുകൾ ആരംഭിക്കാനുള്ള നടപടികൾ തുടങ്ങുക.ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ലൈബ്രറിസംവിധാനം ഉപയോഗപ്പെടുത്താനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുക,ഹോസ്റ്റലുകളിൽ വൈഫൈ കണക്ഷൻ ഉറപ്പുവരുത്തുക,കോവിഡ് പ്രോട്ടോകോൾ എന്ന പേരിൽ ഹോസ്റ്റലുകളുമായും സർവകലാശാലയുമായും ബന്ധപ്പെട്ട് ഇറക്കിയ വിദ്യാർത്ഥി വിരുദ്ധ ഉത്തരവുകൾ പിൻവലിക്കുക,ക്യാന്റീനിലെ വില വർധനവും വില നിശ്ചയത്തിലെ സ്ഥിരതയില്ലായ്മയും നിർത്തലാക്കുക, ജനകീയ ഹോട്ടലുകളുടെ രൂപത്തിലേക്ക് കൊണ്ടുവരുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചയിരുന്നു മാർച്ച്.
ജില്ലാ പ്രസിഡന്റ് ഇ അഫ്സൽ ഉൽഘാടനം ചെയ്തു.എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ഹരികൃഷ്ണപാൽ, ജില്ലാ വൈസ് പ്രസിഡന്റ് മുസ്സമിൽ എന്നിവർ സംസാരിച്ചു.സംസ്ഥാന കമ്മിറ്റി അംഗം എം സജാദ് സ്വാഗതവും, എസ് എഫ് ഐ മലയാളസർവകലാശാല യൂണിറ്റ് പ്രസിഡന്റ് കെ എ റഹീമ നന്ദിയും പറഞ്ഞു.
എസ് എഫ് ഐ ജില്ലാ നേതൃത്വം രജിസ്ട്രാറുമായി നടത്തിയ ചർച്ചയുടെ ഫലമായി സർവകലാശാല അക്കാദമിക് കൗൺസിലിൽ വിദ്യാർത്ഥി പ്രാധിനിത്യം ഉറപ്പുവരുത്തനും,ലൈബ്രറി, ഹോസ്റ്റൽ, എന്നിവയുടെ സമയം പുനക്രമീകരിക്കുവാനും, കാന്റീനിലെ വിലവർദ്ധനവ് എടുത്തുകളയാനും,ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യത്തോടുകൂടി ഫെബ്രുവരി മാസത്തിൽ റെഗുലർ ക്ലാസുകൾ ആരംഭിക്കാനും, പഠനോപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കാനും, കോവിഡ് പ്രോട്ടോകോളിന്റെ പേരിൽ നടത്തുന്ന വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ പിൻവലിക്കാനും തീരുമാനമായി.