പൊതുമേഖലാ സ്ഥാപനങ്ങളെ ഇടതു സര്‍ക്കാര്‍ തകര്‍ക്കുന്നു – പി. ഉബൈദുള്ള എം എല്‍ എ

മലപ്പുറം : പൊതുമേഖലാ സ്ഥാപനങ്ങളെ എല്‍ ഡി എഫ് സര്‍ക്കാര്‍ തകര്‍ത്തുകൊണ്ടിരിക്കയാണെന്നും തൊഴിലാളികളുടെ എല്ലാ ആനുകൂല്യങ്ങളും നഷ്ടപ്പെടുത്തുകയും സ്ത്രീ തൊഴിലാളികള്‍ക്കുള്ള സൗകര്യങ്ങള്‍ ഹനിക്കുകയും ചെയ്തുകൊണ്ടിരിക്കയാണെന്നും പി ഉബൈദുള്ള എം എല്‍ എ പറഞ്ഞു. മലപ്പുറം സ്പിന്നിംഗ് മില്‍ എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (എസ്ടിയു) 40-ാം വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറം സ്പിന്നിംഗ് മില്‍ എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (എസ്ടിയു) 40-ാം വാര്‍ഷിക ജനറല്‍ ബോഡി യോഗം പി ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു

എസ് ടി യു ദേശീയ പ്രസിഡന്റ് അഡ്വ എം റഹ്്മത്തുള്ള മുഖ്യാതിഥിയായിരുന്നു. യൂണിയന്‍ വര്‍ക്കിംഗ് പ്രസിഡന്റ് കെ സെയ്തലവി അധ്യക്ഷത വഹിച്ചു. എസ് ടി യു അഖിലേന്ത്യാ സെക്രട്ടറി ആതവനാട് മുഹമ്മദ് കുട്ടി , ടെക്‌സ്റ്റെല്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സിദ്ധീഖ് താനൂര്‍, എസ് ടി യു മലപ്പുറം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സി എച്ച് യൂസഫ്, എസ് ടി യു മലപ്പുറം മണ്ഡലം കമ്മിറ്റി ട്രഷറര്‍ ഈസ്റ്റേണ്‍ സലീം പ്രസംഗിച്ചു. സെക്രട്ടറി ഹംസ മുല്ലപ്പള്ളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുഹമ്മദ് ഇര്‍ഷാദ്, കെ ശിവന്‍, കെ ടി അബ്ദുല്‍ ഖാദര്‍, അഫ്‌സല്‍, ഒ പി അബ്ദുള്‍ റഷീദ്, ഷാനിബ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. കെ ശിവന്‍ സ്വാഗതവും കെ. മുഹമ്മദ് നന്ദിയും പറഞ്ഞു.

ഭാരവാഹികളായി പി. ഉബൈദുള്ള – പ്രസിഡന്റ്, സി ഉമ്മര്‍ – വര്‍ക്കിംഗ് പ്രസിഡന്റ്, അബ്ദുല്‍ഖാദര്‍, യു പി അബ്ദുള്ളക്കുട്ടി, പി. അബൂബക്കര്‍ – വൈസ് പ്രസിഡന്റുമാര്‍, കെ ശിവന്‍ വിളയില്‍ – ജനറല്‍ സെക്രട്ടറി, വി ടി മുഹമ്മദ് റിയാസ് , ഒ പി അബ്ദുല്‍ റഷീദ്, കെ. പ്രമോദ് – ജോ. സെക്രട്ടറിമാര്‍, കെ. മുഹമ്മദ് ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.