Fincat

വാഹനപ്രചരണ ജാഥ സംഘടിപ്പിച്ചു.

വളാഞ്ചേരി: വംശീയതക്കെതിരെ സാമൂഹ്യനീതിയുടെ രാഷ്ട്രീയം എന്ന സന്ദേശം ഉയര്‍ത്തി പിടിച്ചു കൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി കോട്ടക്കല്‍ മണ്ഡലത്തില്‍ വാഹനപ്രചരണ ജാഥ സംഘടിപ്പിച്ചു.വാഹനപ്രചരണ ജാഥക്ക് വിവിധ ഇടങ്ങളില്‍ സ്വീകരണം നല്‍കി.

1 st paragraph

വംശീയതക്കെതിരെ സാമൂഹ്യനീതിയുടെ രാഷ്ട്രീയം എന്ന സന്ദേശം ഉയര്‍ത്തിപിടിച്ച് കൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി കോട്ടക്കല്‍ മണ്ഡലം പ്രസിഡന്റ് പൈങ്കല്‍ ഹംസ നയിക്കുന്ന വാഹനപ്രചരണജാഥ രണ്ടാം ദിവസം വളാഞ്ചേരി കാവുംപുറത്ത് സ്വീകരണം നല്‍കിയത് . വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ഗണേഷ് ഉദ്ഘാടനം ചെയ്തു.തൗഫീഖ് പാറമ്മല്‍,കെ.ബി. അലി,കെ.ടി. ഷറഫുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു.ജാഥാ ക്യാപ്റ്റന്‍ പൈങ്കല്‍ ഹംസ മറുപടി പ്രസംഗം നടത്തി.വിവിധ സംഘടനാ പോഷക സംഘടനാ പ്രതിനിധികള്‍ ജാഥാ ക്യാപ്റ്റനെ ഹാരാര്‍പ്പണം നടത്തി.