2016 തൊട്ടുള്ള നിയമാനുസൃതമായ അധിക തസ്തിക അധ്യാപക നിയമനങ്ങള്‍ ഉടന്‍ അംഗീകരിക്കുക: എ കെ എസ് ടി യു വേങ്ങര ഉപജില്ല സമ്മേളനം

എടരിക്കോട്: 2016 തൊട്ടുള്ള നിയമാനുസൃതമായ അധിക തസ്തികളില്‍ നിയമിതരായ അധ്യാപകര്‍ക്ക് ഉടന്‍ അംഗീകാരം കൊടുക്കണമെന്നും സര്‍വീസിലുള്ള കെ.ടെറ്റ് പാസ്സായ അധ്യാപകരുടെ തടഞ്ഞ് വെച്ച ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കണമെന്നും ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ വേങ്ങര ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു.കെ.ടെറ്റ് നേടാനുള്ള സാവകാശം 2019- 20 ല്‍ നിയമിതരായവര്‍ക്കും കൂടി അനുവദിക്കണമെന്നും 2013 ന് മുന്നെ ലീവ് വേക്കന്‍സികളില്‍ നിയമതിരായി പിന്നീട് സ്ഥിര നിയമനം കിട്ടിയവരെ പഴയ പെന്‍ഷന്‍ പദ്ധതിയില്‍ തുടരാന്‍ അനുവദിക്കണമെന്നുള്ള പ്രമേയങ്ങളും സമ്മേളനം പാസ്സാക്കി. മലപ്പുറം ജില്ലാ സെക്രട്ടറി പി.എം.ആശിഷ്.ഉല്‍ഘാടനം ചെയ്തു.ഏ.കെ.എസ്.ടി.യു . അറിവുത്സവം വേങ്ങര ഉപജില്ലാ തല വിജയികള്‍ക്കുള്ള സമ്മാനദാനവും 

എ.കെ.എസ്.ടി.യു. വേങ്ങര സബ്ജില്ലാ സമ്മേളനം ജില്ലാ സെക്രട്ടറി പി.എം. ആശിഷ് ഉല്‍ഘാടനം ചെയ്യുന്നു

ഈ വര്‍ഷം സര്‍വീസിസില്‍ നിന്ന് വിരമിക്കുന്ന ഷൈലജ ടീച്ചര്‍ (പി.കെ.എം.എം.എച്ച്.എസ്.എസ്.എടരിക്കോട്) യാത്രയയപ്പ് നല്‍കി. കൊണ്ടോട്ടി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വേങ്ങര ഉപജില്ലാ എക്‌സിക്യൂട്ടീവ് അംഗം സല്‍മാന്‍ മാസ്റ്ററെ ചടങ്ങില്‍ ആദരിച്ചു മുഹമ്മദ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ സി.കെ.പത്മരാജ് അധ്യക്ഷത വഹിച്ചു.മുനീര്‍ .കെ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ.സുസ്മിത നന്ദി പറഞ്ഞു

 

പുതിയ ഭാരവാഹികളായി മുഹമ്മദ് (പ്രസിഡണ്ട്), പത്മരാജ്.സി.കെ(സെക്രട്ടറി), സല്‍മാനുല്‍ഫാരിസ് (ജോ.. സെക്രട്ടറി)

വത്സല (വൈ .. പ്രസിഡണ്ട്) ലിമേഷ്.എം (ട്രഷറര്‍)