കെ.എസ്.ടി.എ. മലപ്പുറം ജില്ലാ സമ്മേളനം
തിരൂർ: തിരൂർ, മലപ്പുറം, പാണ്ടിക്കാട് എന്നിവിടങ്ങളിലായി ജനു.29, 30, 31 തിയ്യതികളിൽ നടന്ന KSTA മലപ്പുറം ജില്ലാ സമ്മേളനത്തിലെ സാംസ്കാരിക സമ്മേളനം കെ.ഇ.എൻ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ. സംസ്ഥാന കമ്മറ്റി അംഗം കെ.കെ. ഗീത അധ്യക്ഷത വഹിച്ചു. ടി.കെ.എ.ഷാഫി, ആർ.കെ. ബിനു, ആർ.എസ്. അമീന കുമാരി, യു.മുരളീധരൻ, എ.വിശ്വംഭരൻ തുടങ്ങിയവർ സംസാരിച്ചു.
രണ്ട് ദിവസങ്ങളിലായി നടന്ന ചർച്ചയിൽ വിവിധ സബ്ജില്ലകളെ പ്രതിനിധീകരിച്ച് 34 പേർ പങ്കെടുത്തു. സംസ്ഥാന ഭാരവാഹികളായ എൻ.ടി. ശിവരാജൻ, ടി.കെ.എ.ഷാഫി, കെ. ബദറുന്നീസ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ജി.വി. സുമ, പി.എ. ഗോപാലകൃഷ്ണൻ, പി. അജിത് കുമാർ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു കൊണ്ട് സംസാരിച്ചു.
വൈകുന്നേരം മലപ്പുറത്ത് നടന്ന പൊതുയോഗം കെ.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് കെ.ജെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ എം.സുരേഷ് അധ്യക്ഷത വഹിച്ചു. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി വി.ടി. സോഫിയ മുഖ്യപ്രഭാഷണം നടത്തി. സുരേഷ് കൊളശ്ശേരി, കെ.പി. ഷാജി തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ:
പ്രസിഡന്റ്: സി. ഷക്കീല

സെക്രട്ടറി: ആർ.കെ. ബിനു

ട്രഷറർ: ടി. രത്നാകരൻ
വൈ.പ്രസിഡന്റുമാർ: കെ.സുഗുണ പ്രകാശ്, യു.മുരളീധരൻ, അജിത്ത് ലൂക്ക്, സരിത കെ.
ജോ. സെക്രട്ടറിമാർ:
എ. വിശ്വംഭരൻ, കെ.പി. ഹരിദാസൻ, സി.ടി. ശ്രീജ, ഷൈജി ടി.മാത്യു