സ്മാര്‍ട്ട് അങ്കണവാടികള്‍ ഉദ്ഘാടനം ചെയ്തു

തിരൂർ: മംഗലം ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം കൂട്ടായിയില്‍ നിര്‍മിച്ച സ്മാര്‍ട്ട് അങ്കണവാടി കെട്ടിടങ്ങളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിച്ചു. ജനകീയാസൂത്രണ പദ്ധതി പ്രകാരം 2.45 ലക്ഷം ചെലവഴിച്ച് നിര്‍മിച്ച കൂട്ടായി റഹ്മത്ത് നഗര്‍ 25ാം നമ്പര്‍ അങ്കണവാടി, 1.35 ലക്ഷം ചെലവഴിച്ച് നിര്‍മിച്ച കൂട്ടായി ആശാന്‍പടി 23ാം നമ്പര്‍ അങ്കണവാടി എന്നിവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.

ഇരു ചടങ്ങുകളിലും മംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹാജറ മജീദ് അധ്യക്ഷയായിരുന്നു.

തിരൂര് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി.എ. ഷുക്കൂര്‍, വാര്‍ഡ് മെമ്പര്‍ എച്ച്.പി ഫാജിഷ അസ്‌കര്‍, മറ്റ് ജനപ്രതിനിധികള്‍ നാട്ടുകാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.