ഭാരതപ്പുഴയിൽ കളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു.

കുറ്റിപ്പുറം: രാങ്ങാട്ടൂർ ഭാരതപ്പുഴയിൽ കളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. കാലടി കച്ചേരിപ്പറമ്പ് തലക്കാട്ടുമുക്കിൽ അബ്ദുറഹിമാന്റെ മകൻ അൽതാഫ് (20) മരിച്ചത്. ഉമ്മയുടെ വീടായ രാങ്ങാട്ടൂരിൽ വിരുന്നെത്തി പുഴയിൽ കളിക്കുന്നതിനിടെ കൈയ്യിൽ നിന്ന് പോയ  ഫുട്ബോൾ എടുക്കാനായി ശ്രമിക്കുന്നതിനിടെമാണ്  കഴത്തിലകപ്പെട്ടത്.

നിന്തലറിയില്ലത്തതിനാൽ വെള്ളത്തിൽ താഴ്ന്ന് പോകുകയായിരുന്നു. നാട്ടുകാർ ചേർന്ന് പുഴയിൽ തിരച്ചിലിനിടയിൽ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.