ജില്ലയെ ലഹരി മുക്തമാക്കാന്‍ കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കും.       ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

മലപ്പുറം : യുവതയെ നശിപ്പിക്കുന്ന ലഹരി മാഫിയാ സംഘങ്ങളില്‍ നിന്ന് ജില്ലയെ മുക്തമാക്കുന്നതിന് കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ.

 

”ലഹരി മുക്ത ജില്ല മലപ്പുറം” പദ്ധതിയുടെ തുടക്കം കുറിച്ച് ജില്ലാ പഞ്ചായത്തും ലഹരി നിര്‍മ്മാര്‍ജന സമിതിയും ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍.

വൈസ് പ്രസിഡന്റ് ഇസ്മാഈല്‍ മൂത്തേടം അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ നസീബ അസീസ് അംഗങ്ങളായ എ.പി സബാഹ്, വി.കെ.എം ഷാഫി ലഹരി നിര്‍മ്മാര്‍ജ്ജന സമിതി വര്‍ക്കിംഗ് പ്രസിഡന്റ് പി.എം.കെ കാഞ്ഞിയൂര്‍, ജന:സെക്രട്ടറി ഒ.കെ കുഞ്ഞിക്കോമു മാസ്റ്റര്‍, ഷാജു തോപ്പില്‍ , പി.പി അലവിക്കുട്ടി, ഫാദര്‍ മാത്യൂസ് വെട്ടിയാനക്കല്‍, സി.കെ.എം ബാപ്പു ഹാജി, പരീദ് കാരേക്കാട് ,വര്‍ഗീസ് തമ്മേന ല്‍,മുഹ്‌സിന്‍ ബാബു, ചന്ദ്രന്‍ പാണ്ടിക്കാട്, ഷുക്കൂര്‍ പത്തനംതിട്ട, പി.കെ അബൂബക്കര്‍, മുഹമ്മദ് യൂനുസ്, എം.കമ്മുകുട്ടി, യു സി സജിത്ത് നാരായണന്‍, സീതിക്കോയ തങ്ങള്‍, അബ്ദുള്ള പി.പി, സഗീര്‍ കാളികാവ്, സി ബീരാന്‍,ഹമീദ് പട്ടിക്കാട്, കെ. മുഹമ്മദ് അഷ്‌റഫ്, അയ്യൂബ് ആലുക്കല്‍, കാടാക്കല്‍ മുഹമ്മദലി, കെ.എം. അസൈനാര്‍, അബു വീമ്പൂര്‍, വി.പി ഉസൈന്‍, കോടിയില്‍ അഷ്‌റഫ് എന്നിവര്‍ വിവിധ ബ്ലോക്ക് പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് പ്രസംഗിച്ചു.