പശയും മുളകുപൊടിയും ചേർത്ത മിശ്രിതം മുഖത്തൊഴിച്ച് യുവാവിനു നേരെ ആക്രമണം.

പൊന്നാനി: പശയും മുളകുപൊടിയും ചേർത്ത മിശ്രിതം മുഖത്തൊഴിച്ച് യുവാവിനു നേരെ ആക്രമണം. പൊന്നാനി കമാംവളവ് സ്വദേശി കീ കാട്ടിൽ ജബ്ബാറിന്(37) ആണ് ക്രൂരമർദനമേറ്റത്. ഗുരുതരമായ പരുക്കുകളോടെ ജബ്ബാറിനെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പശ കണ്ണിൽ

പരിക്കേറ്റ ജബ്ബാർ

ഒട്ടിപ്പിടിച്ചതിനാൽ കണ്ണു തുറക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് സംഭവം.വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെ ബൈക്കിലെത്തിയ മൂന്നംഗ സംഘം അക്രമം നടത്തുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് പൊന്നാനി പൊലീസ് അന്വേഷണം ആരംഭിച്ചു.