Fincat

ഹൃദയാഘാതം മൂലം അൽ ഐനിൽ നിര്യാതനായി.

അൽ ഐൻ : മലപ്പുറം, വേങ്ങര ഇരിങ്ങല്ലൂർ കോട്ടപ്പറമ്പ് സ്വദേശി മേലേതൊടി സമീർ (45) വ്യാഴാഴ്ച രാവിലെ ഹൃദയാഘാതം മൂലം അൽ ഐനിൽ നിര്യാതനായി. അൽഐൻ ഖബീസിയിലെ അൽ ഹത്താ സാലൂൺ ഉടമയാണ്.വ്യാഴം രാവിലെ ജോലിക്ക് പോകുന്ന ഒരുക്കത്തിനിടയിൽ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് താമസ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു.

1 st paragraph

റസീനയാണ് ഭാര്യ, മക്കൾ: സിനാൻ, റയാൻ. അൽ ഐൻ, അൽ ജീമി ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ശ്രമം നടക്കുന്നു.