ഓമനിച്ചുവളർത്തിയ മുടി ലോക കാൻസർദിനത്തിൽ രോഗികൾക്കായി മുറിച്ചുകൊടുത്ത് ഏഴാംക്ലാസുകാരി
വളാഞ്ചേരി: ഓമനിച്ചുവളർത്തിയ മുടി ലോക കാൻസർദിനത്തിൽ രോഗികൾക്കായി മുറിച്ചുകൊടുത്ത് ഏഴാംക്ലാസുകാരി അർച്ചന.
കഞ്ഞിപ്പുരയിലെ ചാരത്ത് സുനിലിന്റെയും പ്രബിതയുടെയും മകളായ അർച്ചന കോട്ടൂർ എ.കെ.എം. ഹയർസെക്കൻഡറി സ്‌കൂളിലാണ് പഠിക്കുന്നത്. അഞ്ചാംക്ലാസിൽ പഠിക്കുമ്പോഴാണ് കേശദാനത്തെക്കുറിച്ചറിയുന്നത്. വീട്ടുകാരുടെ പിന്തുണയോടെയാണ് അർച്ചന മുടി നൽകിയത്. തൃശ്ശൂർ അമല ആശുപത്രിയിലെ ഹെയർബാങ്കിന് നൽകാനായി അനീഷ് വലിയകുന്ന് ഏറ്റുവാങ്ങി.