നിയന്ത്രണം വിട്ട ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു ഡ്രൈവര്‍ മരിച്ചു.
കൊണ്ടോട്ടി: നെടിയിരിപ്പ് മേലെപറമ്പ് ഒറ്റപ്പാറയിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ലോറി നിയന്ത്രണംവിട്ട് വെള്ളം നിറഞ്ഞ ക്വാറിയിലേക്ക് വീഴുകയായിരുന്നു. ഉള്ളിലകപ്പെട്ട ഡ്രൈവര്‍ തുറക്കല്‍ സ്വദേശി ബഷീര്‍ ആണ് മരിച്ചത്.
ഡ്രൈവറെ രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ ഏറെ നേരം പരിശ്രമിച്ചെങ്കിലും സാധിച്ചില്ല. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ലോറി ഉയര്‍ത്തിയത്. പുറത്തെടുത്ത ഡ്രൈവറെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണത്തിന് കീഴടങ്ങി. നാട്ടുകാര്ക്ക് പുറമേ പോലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നു. കരിങ്കല്ല് എടുക്കാന്‍ പോകുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്.