Fincat

കേരളത്തിൽ പിൻവാതിൽ നിയമന മേളയാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല

മലപ്പുറം: കേരളത്തിൽ പിൻവാതിൽ നിയമനങ്ങൾ മാത്രമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിൻവാതിൽ നിയമന മേളയാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

രമേശ് ചെന്നിത്തല മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു (ഫോട്ടോ രാജു മുള്ളബാറ)
1 st paragraph

ബിജെപിയുമായി അടുത്ത കാലത്ത് സിപിഎം ഉണ്ടാക്കിയിരിക്കുന്ന തില്ലങ്കേരി മോഡൽ ബാന്ധവത്തിന്റെ ഭാഗമാണ് ബിജെപിയേക്കാൾ ശക്തമായി യുഡിഎഫിനേയും ലീഗിനേയും ആക്രമിക്കുക എന്ന നിലപാടെന്നും ചെന്നിത്തല ആരോപിച്ചു. ഒരു മതനിരപക്ഷ പാർട്ടിയും ചെയ്യാൻ പാടില്ലാത്ത തെറ്റായ കാര്യമാണ് സിപിഎം ചെയ്യുന്നത്.

2nd paragraph

ഭരണ നേട്ടങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള പ്രചാരണത്തിന് സാധ്യതയില്ലെന്ന് കണ്ടുകൊണ്ടാണ് പച്ചയായ വർഗീയത ആളിക്കത്തിക്കാൻ ശ്രമിക്കുന്നത്. നാല് വോട്ടിന് വേണ്ടി ഏത് വർഗീയ വികാരവും ഇളക്കി വിടാൻ മടിയില്ലാത്ത പാർട്ടിയാണ് സിപിഎം എന്ന് ഈ പ്രചരണങ്ങൾ വ്യക്തമാക്കുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.