ഭരണത്തുടർച്ച ഇല്ലാതാക്കാൻ എല്ലാ പ്രതിലോമശക്തികളും ഒത്തുചേർന്ന് ഗൂഢാലോചന നടത്തുകയാണെന്ന് എ. വിജയരാഘവൻ
മലപ്പുറം: കേരളത്തിൽ ഭരണത്തുടർച്ച ഇല്ലാതാക്കാൻ എല്ലാ പ്രതിലോമശക്തികളും ഒത്തുചേർന്ന് ഗൂഢാലോചന നടത്തുകയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ. എസ്.എഫ്.ഐ. 50-ാം വാർഷികത്തിന്റെ ഭാഗമായി ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ‘സമരസാക്ഷ്യം’ പൂർവകാല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാപ്രസിഡന്റ് ഇ. അഫ്സൽ അധ്യക്ഷതവഹിച്ചു. സി.പി.എം. ജില്ലാസെക്രട്ടറി ഇ.എൻ. മോഹൻദാസ്, വി.പി. സാനു, കെ.എം. സച്ചിൻദേവ്, വി.പി. അനിൽ, പ്രൊഫ. എം.എം. നാരായണൻ, അഡ്വ. കെ.പി. സുമതി, വി. ശശികുമാർ, ജില്ലാസെക്രട്ടറി കെ.എ. സക്കീർ തുടങ്ങിയവർ പ്രസംഗിച്ചു.