നഗരസഭ ചെയർമാൻ്റെ ഇടപെടൽ: ആവേശം അലതല്ലി, പതിറ്റാണ്ടുകളായി അടച്ചിട്ട കോട്ടപ്പടി ഗ്രൗണ്ട് തുറന്ന് കൊടുത്തു

മലപ്പുറം: നഗരത്തിൻ്റെ ചരിത്രത്തിൻ്റെ ഭാഗമായ കോട്ടപ്പടി മൈതാനം പൊതു ജനങ്ങൾക്ക് തുറന്ന് കൊടുക്കണമെന്ന വർഷങ്ങളായുള്ള മുറവിളിക്ക് പരിഹാരമായി. സ്റ്റേഡിയം തുറന്ന് നൽകണമെന്നാവശ്യപ്പെട്ട് മുനിസിപ്പൽ ചെയർമാൻ മുജീബ്കാടേരിയുടെ നേതൃത്വത്തിൽ കൗൺസിൽ പ്രതിനിധി സംഘം എ.ശ്രീകുമാറുമായി കഴിഞ്ഞ മാസം നടത്തിയ ചർച്ചയെ തുടർന്നാണ് ഗ്രൗണ്ട് തുറന്ന് നൽകിയത്. നിശ്ചിത സമയം ഗ്രൗണ്ട് തുറക്കാനും, ഫുട്ബാൾ അക്കാദമി ആരംഭിക്കാനും തീരുമാനമായിരുന്നു. ഗ്രൗണ്ട് തുറന്ന് നൽകുന്നതിൻ്റെ ഭാഗമായി നഗരസഭ കൗൺസിൽ ടീമും, ജില്ലാ സ്പോർട്സ് കൗൺസിൽ ടീമും തമ്മിലുള്ള പ്രദർശന മൽസരവുമുണ്ടായിരിന്നു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് എ.ശ്രീകുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ജില്ലാ കലക്ടർ

കെ.ഗോപാലകൃഷ്ണൻ ഉൽഘാടനം ചെയ്തു.നഗരസഭ ചെയർമാൻ മുജീബ്കാടേരി മുഖ്യാതിഥിയായിരുന്നു. സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാന്മാരായ പി.കെ.സക്കീർ ഹുസൈൻ, പി.കെ.അബ്ദുൽ ഹക്കീം, സിദ്ധീഖ് നൂറേങ്ങൽ, പ്രതി പക്ഷ നേതാവ് ഒ.സഹദേവൻ, സ്പോർട്സ് കൗൺസിൽ ഭാരവാഹികളായ വി.പി.അനിൽ ,സി.സുരേഷ് മാസ്റ്റർ പ്രസംഗിച്ചു.പ്രദർശന മൽസരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് സ്പോർട്സ് കൗൺസിൽ ടീം വിജയിച്ചു.