Main Banner

എല്‍ ജെ ഡി യില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി

മലപ്പുറം : വിവിധ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് ലോക് താന്ത്രിക് ജനതാളില്‍ ചേര്‍ന്നവര്‍ക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കോണ്‍ഗ്രസ് വള്ളിക്കുന്ന് മണ്ഡലം സെക്രട്ടറി യു മോഹനന്‍, ഷാഹുല്‍ ഹമീദ് തിരൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ 50 ലധികം പ്രവര്‍ത്തകരാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. ദേശീയ സമിതി അംഗം കെ പി മോഹനന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് പതാക കൈമാറി.

വിവിധ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് ലോക് താന്ത്രിക് ജനതാളില്‍ ചേര്‍ന്നവര്‍ക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നു
1 st paragraph

ജില്ലാ പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. കെ നാരായണന്‍, മേച്ചേരി സെയ്തലവി , മാത്യു കാരംവേലി, ബാബു പള്ളിക്കര, പികെ മുരളി, പി സി അബ്ദുള്‍ ഹമീദ്, മുക്താര്‍ പാണ്ടിക്കാട്, എസ് കമറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.