അംഗന്‍വാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കണം : അജയ് തറയില്‍
മലപ്പുറം : അംഗന്‍വാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കണമെന്ന് ഇന്ത്യന്‍ നാഷ്ണല്‍ അംഗന്‍വാടി എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് അജയ് തറയില്‍ ആവശ്യപ്പെട്ടു. മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ ഡജഅ സര്‍ക്കാരും കേരള ത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരും അംഗന്‍വാടി ജീവനക്കാര്‍ക്ക് ചെയ്ത കാര്യങ്ങള്‍ അല്ലാതെ മറ്റൊന്നും കേന്ദ്ര സര്‍ക്കാരും , കേരളസര്‍ക്കാരും ചെയ്തിട്ടില്ലായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊടുക്കുന്ന ശമ്പളത്തിന്റെ നാല് ഇരട്ടി ജോലി ജോലിഭാരം നല്‍കിയാണ് തുച്ചമായ വേതനം നല്‍കി കൊണ്ടിരിക്കുന്നത്. കേന്ദ്ര നിയമത്തില്‍ മാറ്റം വരുത്തി മിനിമം ലാസ്റ്റ് ഗ്രേഡ് ജീവനകാരുടെ ശമ്പള സ്‌കൈല്‍ അംഗന്‍വാടി ജീവനക്കാര്‍ക്ക് നല്‍കണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു
കെ.ടി. ജുവൈരിയ്യ ടിച്ചര്‍ അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറി നന്ദിയോട് ജീവകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി
സംസ്ഥാന വൈസ് പ്രസിഡണ്ട് റഫീഖ് അഹമ്മദ് . ശോഭ ഒതളൂര്‍. ആയിഷ കുട്ടി കൊണ്ടോട്ടി . മിനി പോരൂര്‍ . പത്മ പോത്തു കാട്ടില്‍ആബിദ ടി.ടി., ആമിന ആലുങ്ങല്‍. കെ.ടി. ഗീത എന്നിവര്‍ പ്രസംഗിച്ചു. പി.കെ.എം ബഷീര്‍ സ്വാഗതവും . അഡ്വ.ഷമീം നന്ദിയും പറഞ്ഞു